അഗളി:അട്ടപ്പാടിയിലെ ചെമ്മണ്ണൂര്‍ പൊട്ടിക്കല്‍ വനപ്രദേശത്ത് പാറക്കെട്ടുകള്‍ ക്കിടയില് ഒളിപ്പിച്ചുവെച്ച നിലയില്‍195 ലിറ്റര്‍ ചാരായവും 600ലിറ്റര്‍ വാഷും എക്സൈസ് പിടികൂടി. മല്ലീശ്വരന് ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തോട നുബന്ധിച്ച് അഗളി റെയ്ഞ്ച് പ്രിവന്റീവ് ഓഫിസര്‍ ജെ.ആര് രഞ്ജിത്തും സംഘവും നടത്തിയ പ്രത്യേക പരിശോധനയിലാണ് ചാരായവും വാഷും കണ്ടെത്തിയത്.
35 ലിറ്റര്‍ കൊള്ളുന്ന രണ്ട് പ്ലാസ്റ്റിക് കന്നാസുകളിലും, 25 ലിറ്റര്‍ കൊള്ളുന്ന അഞ്ച് കന്നാ സുകളിലുമാണ് ചാരായും സൂക്ഷിച്ചിരുന്നത്.500 ലിറ്റര്‍ കൊള്ളുന്ന ടാങ്കിലും, നൂറ് ലിറ്റര്‍ കൊള്ളുന്ന പ്ലാസ്റ്റിക് ബാരലിലുമാണ് ചാരായം വാറ്റുന്നതിനുള്ള വാഷ് തയാറാക്കി വെ ച്ചിരുന്നത്. പിടികൂടിയ ചാരായത്തിന് വിപണിയില്‍ ഉദ്ദേശം ഒന്നേകാല്‍ ലക്ഷത്തോളം രൂപ വിലവരുമെന്ന് എക്സൈസ് അധികൃതര്‍ അറിയിച്ചു.
സംഭവത്തില്‍ എക്സൈസ് കേസെടുത്തു. പ്രിവന്റീവ് ഓഫിസര്‍ ഗ്രേഡ് എം.ചന്ദ്രന്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ ആര്.പ്രദീപ്, ടി.കെ ഭോജന്, എ.കെ ലക്ഷ്മണന്, വനിതാ സിവില്‍ എക്സൈസ് ഓഫിസര്‍മാരായ ആര്.അംബിക, ജാനിഷ് പി.ടോം തുടങ്ങിയവരും പരിശോധനയില്‍ പങ്കെടുത്തു.
