മണ്ണാര്‍ക്കാട്:വാര്‍ഷിക പദ്ധതി വിഹിതം രണ്ട് വാര്‍ഡുകളിലേക്ക് മാത്രമായി വകമാറ്റി യെന്ന ആരോപണത്തെച്ചൊല്ലി മണ്ണാര്‍ക്കാട് നഗരസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. മുന്‍ നഗരസഭാ ചെയര്മാന് സി. മുഹമ്മദ് ബഷീര്‍ പ്രതിനിധീകരിക്കുന്ന പെരിമ്പടാരി വാര്‍ഡിലേക്കും ലീഗ് കൗണ്‍സിലര്‍ ഷൗക്കത്തിന്റെ നെല്ലിപ്പുഴ വാര്‍ഡിലേക്കും ഏക ദേശം ഒരു കോടിയോളം രൂപ വകമാറ്റിയെന്നാണ് ഇടതുപക്ഷകൗണ്സിലര് മാരുടെ ആരോപണം.സാങ്കേതികാനുമതി ലഭിക്കാത്തതും പണി പൂര്‍ത്തിയാകാ ത്തതുമായ സ്പില്‍ ഓവര്‍ പദ്ധതികളില്‍ ഭേദഗതി വരുത്തിയപ്പോള്‍ ഭൂരിഭാഗം തുകയും ഈ രണ്ട് വാര്‍ഡുകളിലേക്ക് മാത്രമായി കേന്ദ്രീകരിച്ചുവെന്ന് ഡി.പി.സി. അംഗീകരിച്ച പട്ടിക ഉദ്ധരിച്ച് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.വിഷയത്തില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച രാവിലെ സി.പി.എം. ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരസഭയിലേക്ക് മാര്‍ച്ച് നട ത്തി.ലോക്കല്‍ സെക്രട്ടറി കെ. മന്‍സൂര്‍ ഉദ്ഘാടനം ചെയ്തു.
ഉച്ചയ്ക്കുശേഷം ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലും നാടകീയ രംഗങ്ങളാണ് അര ങ്ങേറിയത്.സ്ത്രീസുരക്ഷാ പെന്ഷന് ചര്‍ച്ച ചെയ്യാനായി വിളിച്ച യോഗത്തില്‍ അജ ണ്ടയ്ക്ക് മുന്‍പ് ഫണ്ട് തിരിമറി ചര്‍ച്ച ചെയ്യണമെന്ന് ഇടതുപക്ഷ കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. ഇത് തര്‍ക്കത്തിന് വഴിവെച്ചെങ്കിലും അജണ്ടയ്ക്ക് ശേഷം വിഷയം ചര്‍ച്ച ചെയ്യാമെന്ന് സെക്രട്ടറി എം.സതീഷ് കുമാര്‍ ഉറപ്പുനല്‍കിയതോടെയാണ് യോഗം തുടര്‍ന്നത്.കൗണ്‍സില്‍ അംഗങ്ങള്‍ അറിയാതെ ഫണ്ട് വകമാറ്റിയത് അംഗീകരിക്കാ നാവില്ലെന്ന് ഇടതുപക്ഷ കൗണ്‍സിലര്‍മാര്‍ പറഞ്ഞു.ഫണ്ട് വകമാറ്റിയതിന്റെ ഉത്തരവാദിത്വം സെക്രട്ടറിക്കാണെന്നും കൃത്യമായ തീരമാനം പറയണമെന്നും ഇതിന്റെ പകര്‍പ്പ് ഉടനെ വേണമെന്നും ബി.ജെ.പി. കൗണ്‍സിലര്‍ പി.എം. ജയകുമാറും നിലപാടെടുത്തു.
സാങ്കേതികമായ കാരണങ്ങളാല്‍ മുന്വര്ഷംനടപ്പിലാക്കാനാവാത്ത പദ്ധതികളില്‍ ഇത്തവണമാറ്റംവരുത്തിയത് കൗണ്‍സില്‍ തീരുമാനപ്രകാരമാണെന്ന് പെരിമ്പടാരി വാര്‍ഡ് കൗണ്‍സിലര്‍ സി. മുഹമ്മദ് ബഷീര്‍ പറഞ്ഞു.അതേസമയം രണ്ടുവാര്ഡുക ളിലേക്ക് മാത്രമായി ഫണ്ട് പരിമിതപ്പെടുത്തിയെന്നത് വാസ്തവിരുദ്ധമാണെന്നും വികസനപ്രവൃത്തികള്‍ക്കായി മറ്റുവാര്‍ഡുകളിലേക്കും തുക അനുവദിച്ചിട്ടുണ്ടെന്നും ചെയര്‍പേഴ്സണ്‍ കെ.സജ്ന പറഞ്ഞു.തുടര്‍ന്ന് കൗണ്‍സില്‍ യോഗം അവസാനിച്ചതായി പ്രഖ്യാപിച്ചെങ്കിലും കൃത്യമായ തീരുമാനമില്ലാതെ പിരിയില്ലെന്ന് പറഞ്ഞ് അംഗങ്ങള്‍ ഹാളിന്റെ വാതിലടച്ച് സെക്രട്ടറിയെ തടഞ്ഞു.ഒടുവില്‍ ഫയലുകള്‍ പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്നും കൗണ്‍സില്‍ അംഗീകരിച്ചില്ലെങ്കില്‍ റിപ്പോര്‍ട്ട് സര്‍ക്കാരിലേക്ക് നല്‍കുമെന്നും സെക്രട്ടറി അറിയിച്ചതോടെയാണ് തര്‍ക്കം അവസാനിച്ചത്.
