മണ്ണാര്‍ക്കാട്:കേരളത്തിലെ ജനസംഖ്യാ പരിവര്‍ത്തനത്തില്‍ നിലവിലെ ഗതി തുടരുക യാണെങ്കില്‍ 2050-ഓടുകൂടി കേരളത്തില്‍ ജനസംഖ്യ കുറയുമെന്ന് തിരുവനന്തപുരം
ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷന്‍ ആന്‍ഡ് ഡവലപ്മെന്റ് (ഐ.ഐ. എം.ഡി)സീനിയര്‍ റിസര്‍ച്ച് ഫെല്ലോ ഡോ.ജെ. രത്നകുമാര്‍ അഭിപ്രായപ്പെട്ടു.
എം.ഇ.എസ് കല്ലടി(ഓട്ടോണമസ്) കോളജില്‍ ‘കേരളത്തിലെ ജനസംഖ്യാ പരിവര്‍ത്ത നവും സംസ്ഥാന ബജറ്റും’ എന്ന വിഷയത്തില്‍ നടക്കുന്ന ദ്വിദിന ദേശീയ സെമിനാര്‍ സമാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.ഈ മാറ്റ ത്തിന് വലിയ രീതിയിലുള്ള സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ മാനങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോളജിലെ സാമ്പത്തിക ശാസ്ത്ര വിഭാഗവും കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലും സംയുക്തമായി, പി.എം. ഉഷ സ്കീമിന്റെ പിന്തുണയോടെയാണ് സെ മിനാര്‍ സംഘടിപ്പിച്ചത്.കോളജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ.പി.എം ജാസ്മിന് അധ്യക്ഷ യായി.സാമ്പത്തിക വിഭാഗം മേധാവി ഡോ. രാമദാസ് എം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സെമിനാറിന്റെ ഭാഗമായി 25 പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
വൈസ് പ്രിന്‍സിപ്പള്‍ ഡോ. ടി.കെ ജലീല്‍, പാലക്കാട് ഗവ. വിക്ടോറിയ കോളേജ് അധ്യാപകന് ഡോ. പി.കെ സുജാതന്‍, സെമിനാര്‍ കോര്‍ഡിനേറ്റര്‍ ഡോ.ഷമീര്‍ മൂഴി യന്‍,ഡോ. അനു ജോസഫ്,യു.അബ്ദുല്‍ നാസര്‍,ഡോ. വി.കെ നസിയ, എസ്.അമ്പിളി, ബി.മിനി, പി.എ ലിംസീര്‍ അലി എ്ന്നിവര്‍ പങ്കെടുത്തു.
