കാഞ്ഞിരപ്പുഴ:കര്‍ഷകരുടെ ആവശ്യപ്രകാരം കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയുടെ ഇടതുകര പ്രധാന കനാലിലൂടെ ജലവിതരണം തുടരുന്നു.കല്ലടിക്കോട് സബ്ഡിവിഷനു കീഴിലുള്ള തച്ചമ്പാറ, കരിമ്പ, കാരാകുര്‍ശ്ശി പഞ്ചായത്തുകളിലെ വിവിധ മേഖലക ളിലേക്കാണ് വെള്ളം തുറന്നുവിടുന്നത്.തെങ്കര പഞ്ചായത്തിലെ മേലാമുറി, മെഴുകും പാറ, ചിറപ്പാടം, കൈതച്ചിറ എന്നിവടങ്ങൡലക്ക് വെള്ളമെത്തിക്കുന്ന വലതുകര കനാല്‍ ഫെബ്രുവരി ഒന്‍പതിന് രാവിലെ എട്ടിന് തുറക്കുമെന്ന് എക്സിക്യുട്ടിവ് എഞ്ചിനീയര്‍ അറിയിച്ചു.
നെല്‍കൃഷിക്കായി ഇക്കഴിഞ്ഞ ഡിസംബര്‍മാസം ആദ്യവാരം മുതല്‍ ജലവിതരണം ആരംഭിച്ചിരുന്നു.ആദ്യം വലതുകര വഴി തെങ്കര മേഖലയിലേക്കും, പിന്നീട് ഇടതുകര വഴി ഒറ്റപ്പാലം ഭാഗത്തേക്കുമാണ് ആഴ്ചകളോളം വെള്ളംവിട്ടിരുന്നത്.മിക്കയിടങ്ങളിലും കൊയ്ത്തുനടക്കുന്നതിനാല് നിലവില്‍, നെല്‍കര്‍ഷകര്‍ വെള്ളത്തിനായി ആവശ്യ മുന്നയിക്കുന്നില്ല. എന്നാല്‍ മഴ ലഭിക്കാത്തതും പകല്‍ സമയത്തെ കടുത്തചൂടും കാര ണം വാഴ, കമുക്, പച്ചക്കറി കൃഷികള്‍ ഉണക്ക് ഭീഷണി നേരിടുകയാണ്.കഴിഞ്ഞ ആഴ്ച മുതല്ക്കേ മേഖലയിലെ കര്‍ഷകര്‍ വെള്ളത്തിനായി ആവശ്യമുന്നയിക്കുന്നുണ്ട്. തുടര്‍ന്നാണ് കൃഷിഓഫിസറുടെ നിര്‍ദേശപ്രകാരം കഴിഞ്ഞദിവസം ഇടതുകരകനാല്‍ വീണ്ടും തുറന്നത്.
പ്രധാന കനാലുകള്‍ക്ക് പുറമെ ഉപകനാലുകള്‍ വഴിയും വെള്ളമെത്തുന്നത് കാര്‍ഷിക മേഖലയ്ക്ക് ആശ്വാസമാകുന്നുണ്ട്.കൂടാതെ കൃഷിയിടങ്ങളിലെ ജലസേചനത്തി നൊപ്പം പ്രദേശത്തെ കിണറുകളിലെ ജലനിരപ്പ് ഉയരാനും ഇത് സഹായിക്കുന്നു. ഇക്കുറി സമയബന്ധിതമായി കനാലുകള്‍ വൃത്തിയാക്കിയതും തകരാറിലായ ഷട്ടറുകള്‍ മാറ്റിസ്ഥാപിച്ചതുമെല്ലാം ജലവിതരണത്തെ സുഗമമാക്കുന്നുണ്ട്. അണക്കെ ട്ടില് ആവശ്യത്തിന് വെള്ളമുണ്ടെന്നും വരുംദിവസങ്ങളിലും ജലവിതരണം തുടരുമെന്നും അധികൃതര്‍ അറിയിച്ചു.
