തെങ്കര: തെങ്കര പഞ്ചായത്തിലെ മഴക്കാലപൂര്‍വ ശുചീകരണ പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീന നിര്‍വഹിച്ചു. പഞ്ചായത്തിലെ വീടുകളിലും പൊതുസ്ഥലങ്ങളിലും ശുചീകരണം നടന്നു. ഗ്രാമ പഞ്ചായത്ത് അങ്കണത്തില്‍ നടന്ന യോഗത്തി ല്‍ വൈസ് പ്രസിഡന്റ് നസീമ അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷരായ ബിനീഷ്, അബ്ദു ല്‍ ഗഫൂര്‍, പഞ്ചായത്ത് സെക്രട്ടറി ജയ്, ഗ്രാമ പഞ്ചായത്ത് അംഗം വിജീഷ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗോപകുമാര്‍ എന്നിവര്‍ സംസാരിച്ചു.
