കല്ലടിക്കോട്: നബാര്‍ഡിന്റെ മേല്‍നോട്ടത്തില്‍ മീന്‍വല്ലം സ്പ്രിങ് ഷെഡ് നീര്‍ത്തടാ ധിഷ്ഠിത പദ്ധതിയുടെ ഭാഗമായി മൂന്നേക്കറില്‍ വില്ലേജ് നോളജ് -കസ്റ്റം ഹയര്‍ സെന്റര്‍ തുറന്നു.കര്‍ഷകര്‍ക്കാവശ്യമായ ആധുനിക ഉപകരണങ്ങളും കാര്‍ഷിക അറിവുകളും ലഭ്യമാക്കുന്നതിനായി സജ്ജമാക്കിയ കേന്ദ്രത്തിന്റെ ഉദ്ഘാടനം കരിമ്പ പഞ്ചായത്ത് വൈസ് പ്രസിഡന്റ് യൂസഫ് പാലക്കല്‍ നിര്‍വഹിച്ചു.
കാലാവസ്ഥ വ്യതിയാനങ്ങളെ പ്രതിരോധിക്കാന്‍ പ്രാപ്തമായ സുസ്ഥിര കൃഷിരീതി കളെ അടിസ്ഥാനമാക്കി നടന്ന പരിശീലന പരിപാടി നബാര്‍ഡ് ജില്ലാ വികസന മാനേ ജര് കവിത റാം ഉദ്ഘാടനം ചെയ്തു.മണ്ണിന്റെ ആരോഗ്യപരിപാലനമെന്ന വിഷയത്തില്‍ റിട്ട.കൃഷി ഡെപ്യുട്ടി ഡയറക്ടര്‍ ജോണി ജോസ് ക്ലാസെടുത്തു.പാലക്കാട് ലീഡ് ബാങ്ക് മാനേജര്‍ പി.ടി അനില്‍കുമാര്‍ കാര്‍ഷിക ഉപകരണങ്ങളുടെ വിതരണം നടത്തി.
വാര്‍ഡ് മെമ്പര്‍ തങ്കച്ചന് മാത്യൂസ് അധ്യക്ഷനായി.പാലക്കാട് പീപ്പിള്‍സ് സര്‍വീസ് സൊസൈാറ്റി എക്സിക്യുട്ടിവ് സെക്രട്ടറി ഫാ.സീജോ കാരിക്കാട്ടില്‍, കരിമ്പ പഞ്ചായത്ത് അംഗം കെ.ബി സുമലത, മീന്‍വല്ലം സ്പ്രിങ് ഷെഡ് നീര്‍ത്തട സമിതി പ്രസിഡന്റ് ജോണിക്കുട്ടി സാം, പി.എസ്.എസ്.പി. പ്രൊജക്ട് ഓഫിസര്‍ പി.ബേബി, നീര്‍ത്തട സമിതി സെക്രട്ടറി സിജു കുര്യന് എന്നിവര്‍ സംസാരിച്ചു.
