മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് സി.എച്ച്. സെന്ററിന്റെ ജനറല്‍ ബോഡിയോഗം ശിഹാബ് തങ്ങള്‍ സ്മാരക സൗധത്തില്‍ ചേര്‍ന്നു. നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് റഷീദ് ആലായന്‍ ഉദ്ഘാടനം ചെയ്തു.സി.എച്ച്. സെന്റര്‍ പ്രസിഡന്റ് ടി.എ സലാം മാസ്റ്റര്‍ അധ്യക്ഷനായി.ജനറല്‍ സെക്രട്ടറി ടി.എ സിദ്ധീഖ് വരവുചെലവ് കണക്ക് അവതരി പ്പിച്ചു.ട്രഷറര്‍ സി.മുഹമ്മദ് ബഷീര്‍, കല്ലടി അബൂബക്കര്‍ പൊന്‍പാറ കോയക്കുട്ടി, ഹുസ്സൈന്‍ കൊളശ്ശേരി,മുസ്ലിം ലീഗ് പോഷക സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഭാരവാഹികളായി ബഷീര്‍ തെക്കന്‍ (പ്രസി), ഐ. മുഹമ്മദ്, അബ്ബാസ് വെള്ളപ്പാടം, അസീസ് കോട്ടോപ്പാടം (വൈ. പ്രസി), അഡ്വ. നൗഫല്‍ കളത്തില്‍ (ജന. സെക്ര), കെ.ടി അബ്ദുള്ള (വര്‍ക്കിങ്ങ് സെക്ര), ഹമീദ് കൊമ്പത്ത്, അബൂബക്കര്‍ മാസ്റ്റര്‍ കാപ്പുങ്ങല്‍, ജാബിര്‍ മുണ്ടേക്കരാട് (സെക്ര), വി.കെ അബൂബക്കര്‍ (ട്രഷ).എന്നിവരെ തിരഞ്ഞെ ടുത്തു.
നിരവധി ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കാണ് സി.എച്ച്. സെന്റര്‍ നേതൃത്വം നല്കു ന്നത്.മണ്ണാര്‍ക്കാട് ന്യൂ അല്‍മ ആശുപത്രിയുടെ സഹകരണത്തോടെ സി.എച്ച് സെന്റ റിന്റെ ഡയാലിസിസ് യൂണിറ്റിലൂടെ ദിനംപ്രതി 12 രോഗിക്കാണ് ആറ് മെഷീനിലൂടെ രണ്ട് ഷിഫ്റ്റുകളിലായി ഡയാലിസിസ് നല്കി വരുന്നത്.പ്രതിമാസം 165 വരെയും വര്‍ഷത്തില്‍ 4500 ഡയാലിസിസും തികച്ചും സൗജന്യമായി നല്‍കുന്നുണ്ട്. ആംബുല ന്‍സ് സര്‍വീസ് ഉള്‍പ്പടെയുള്ള സേവനങ്ങള്‍ നല്കിവരുന്നതായും ഭാരവാഹികള്‍ അറിയിച്ചു.
