അലനല്ലൂര്‍:അലനല്ലൂര്‍ പഞ്ചായത്തിലെ കായിക പ്രതിഭകളെ കണ്ടെത്തുന്നതിനായി എടത്തനാട്ടുകര ഗവ.ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കായിക വകുപ്പ് നടത്തിയ നയന്‍സ് ഫുട്ബോള്‍മേള സമാപിച്ചു.
യു.പി. വിഭാഗത്തില്‍ കര്‍ക്കിടാംകുന്ന് ഐ.സി.എസ്. സ്കൂളിനെ പരാജയപ്പെടുത്തി വട്ടമണ്ണപ്പുറം കെ.എസ്.എച്ച്.എം. യു.പി. സ്കൂള്‍ ജേതാക്കളായി. എല്‍.പി. വിഭാഗത്തില്‍ വട്ടമണ്ണപ്പുറം എ.എം.എല്‍.പി. സ്കൂളിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്ന് അലനല്ലൂര്‍ കൃഷ്ണ എ.എല്‍.പി. സ്കൂളും ചാംപ്യന്മാരായി.എല്‍.പി. വിഭാഗത്തില്‍ മികച്ച കളിക്കാരനായി വട്ടമണ്ണപ്പുറം എ.എം.എല്‍.പി. സ്കൂളിലെ മുഹമ്മദ് റഹ്മാന്, മികച്ച ഗോള്‍കീപ്പറായി അലനല്ലൂര്‍ കൃഷ്ണ എ.എല്‍.പി. സ്കൂളിലെ നാഫി, യു.പി. വിഭാഗത്തില്‍ മികച്ച കളിക്കാരനായി വട്ടമണ്ണപ്പുറം കെ.എസ്.എച്ച്.എമ്മിലെ മുഹമ്മദ് ഷാദില്‍, ഗോള്‍കീപ്പറായി ഇതേ സ്കൂളിലെ ലിബാന്‍ ആബിദ് എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.
രണ്ടുദിവസങ്ങളിലായി കോട്ടപ്പള്ള ഗവ.ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മൈതാനത്ത് നടന്ന മേളയില്‍ പഞ്ചായത്തിലെ എല്‍.പി., യു.പി. സ്കൂളുകളില്‍ നിന്നായി 11 ടീമുകളാണ് മത്സരിച്ചത്.സമാപനയോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ഹബീബുള്ള അന്‍സാരി ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് അംഗം ജമീല നാസര്‍ അധ്യക്ഷനായി.ജില്ലാ പഞ്ചായത്ത് അംഗം റഷീദ് ആലായന്‍ മുഖ്യാതിഥിയായി.
ജില്ലാ പഞ്ചായത്ത് അംഗം റഫീഖ പാറോക്കോട്, ഗ്രാമപഞ്ചായത്ത് അംഗം നിജാസ് ഒതുക്കുംപുറത്ത്, പ്രധാന അധ്യാപകന് കെ.എ അബ്ദു മനാഫ്, പി.ടി.എ. പ്രസിഡന്റ് പി. അഹ്മദ് സുബൈര്‍, വൈസ് പ്രസിഡണ്ട് പി. അബ്ദുസ്സലാം, എസ്.എം.സി. ചെയര്മാന് നസീര്‍ പടുകുണ്ടില്‍, കായികാധ്യാപകന് എസ്.കാര്‍ത്തി, സി.ബഷീര്‍, പി. നൗഷാദ്, പി.മുഹമ്മദാലി, ഹരിദാസന്, കെ.യൂനുസ് സലീം,പി. മുംതാസ്, പി.അബ്ദുള്‍ ലത്തീഫ്, കെ.അക്ബര്‍ അലി, ഒ.ഫിറോസ്, എ.പി അമീന്, പി.സിദ്ദീഖ്, പി.പി ഷാനവാസ്, എം.അലി, പി.പി.കെ ഹംസ, പി.ബല്‍ക്കീസ് ഇബ്രാഹിം, വി.ജെ ജീവന്, സി.ഉബൈസ്, അസ്ലം പടുകുണ്ടില്‍, കെ.ആദിത് ശിവ, കെ.റിന്ശി എന്നിവര്‍ സംസാരിച്ചു.
