മണ്ണാര്‍ക്കാട്: മഹാരാഷ്ട്രയില്‍ നടന്ന ദേശീയ വടംവലി ചാംപ്യന്‍ഷിപ്പില്‍ കേരള ത്തിന്റെ കരുത്തായി മാറി മണ്ണാര്‍ക്കാട് എം.ഇ.എസ്. കല്ലടി കോളജിലെ വിദ്യാര് ഥികള്. കേരളത്തെ പ്രതിനിധീകരിച്ച് മത്സരത്തിനിറങ്ങിയ കോളജ് ടീം അംഗങ്ങള്‍ സ്വര്‍ണ്ണവും വെങ്കലവും നേടിയാണ് അഭിമാനകരമായ നേട്ടം സ്വന്തമാക്കിയത്.
ബിരുദവിദ്യാര്‍ഥികളായ എന്‍.കെ മുഹമ്മദ് അന്‍ഷാദ്,കെ.മുഹമ്മദ് ഹുനൈസ്, ഗോഗുല്‍ നായര്‍ എന്നിവരടങ്ങിയ സംഘമാണ് ദേശീയതലത്തില്‍ സ്വര്‍ണ്ണമെഡല്‍ കരസ്ഥമാക്കിയത്.
കൂടാതെ ഷിനോയ് കൃഷ്ണ ഉള്‍പ്പെട്ട ടീം വെങ്കല മെഡലും നേടി.
