മണ്ണാര്‍ക്കാട്:യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കെ.എസ് ജയഘോഷ് നയിക്കുന്ന ജില്ലാതല യുവജനയാത്രയ്ക്ക് മണ്ണാര്‍ക്കാട് സ്വീകരണം നല്കി.കുമരംപുത്തൂര്‍ ചുങ്കം ജംങ്ഷനില്‍ നിന്നും തുടങ്ങിയ യുവജനയാത്ര തെങ്കര പഴയചെക്പോസ്റ്റില് സമാപിച്ചു.
സമാപന സമ്മേളനം മുന്‍ എം.പി. രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി ഇഫ്തികാറുദ്ധീന്‍ മുഖ്യപ്രഭാഷണം നടത്തി.നിയോജക മണ്ഡ ലം പ്രസിഡന്റ് നസീര്‍ ബാബു മാസ്റ്റര്‍ അധ്യക്ഷനായി.
നേതാക്കളായ ഒ.കെ ഫാറൂഖ്, അരുണ്‍കുമാര്‍ പാലക്കുറുശ്ശി, ജിതേഷ് നാരായണന്, എം.പി സുബ്രഹ്മണ്യന്, എ.കെ ജാനിബ്, പി.അഹമ്മദ് അഷ്റഫ്, പി.ആര് സുരേഷ്, അസീസ് ഭീമനാട്, ഇ.കെ ജസീല്‍, പി.ടി അജ്മല്‍, ശ്യാംദേവദാസ്, നിഖില്‍ കണ്ണാടി, ഗൗജ വിജയകുമാര്‍, ഗിരീഷ് ഗുപ്ത, ഹാരിസ് തത്തേങ്ങലം, ആഷിക്ക് വറോടന്‍, സിനാന് തങ്ങള്‍, സിബ്ഹത്ത്, അബ്ദുല്‍ ഹസീബ്, സുമേഷ് ഇലച്ചിവഴി തുടങ്ങിയവര്‍ സംസാരിച്ചു.
