മണ്ണാര്‍ക്കാട്:മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി (ഓട്ടോണമസ്) കോളജ് അറബിക് വിഭാഗം അധ്യാപകന് ഇ.സുബൈര്‍ ഫൈസിക്ക് കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നും അറ ബിക് സാഹിത്യത്തില്‍ ഡോക്ടറേറ്റ് ലഭിച്ചു.കാലിക്കറ്റ് സര്‍വകലാശാലയുടെ ഗവേഷണ കേന്ദ്രമായ കരുവാരക്കുണ്ട് കെ.ടി.എംകോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ നിന്നും പ്രൊഫസറും കാലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് മെമ്പറുമായ ഡോ.പി.റഷീദ് അഹമ്മദിന്റെ മേല്‍നോട്ടത്തിലാണ് ഗവേഷണം പൂര്‍ത്തിയാക്കിയത്.കേരളത്തിലെ ആധുനിക അറബി കവിത: അന്‍വര്‍ അബ്ദുല്ലാഹ് അല്‍-ഫദ്ഫരിയുടെ കവിതകളെ കേന്ദ്രീകരിച്ചുളള സൗന്ദര്യാത്മക പഠനം’ എന്ന വിഷയത്തിലാണ് ഗവേഷണം.എടപ്പറ്റ പുത്തനഴിയിലെ പരേതരായ ഹംസ മുസ്ലിയാരുടെയും ഫാത്തിമയുടെയും മകനാണ്. കെ.പി ജസീലയാണ് ഭാര്യ. മക്കള്‍:അഹ്മദ് റാസി, അബ്ദുല്ല ഹാനി.
