കോട്ടോപ്പാടം:തിരുവിഴാംകുന്ന് സി.പി.എ.യു.പി. സ്കൂള്‍ സുവര്‍ണ ജൂബിലി ആഘോ ഷങ്ങളുടെ ഭാഗമായി നടത്തിയ വിളംബരഘോഷയാത്ര ആവേശമായി. മാളിക്കുന്നില്‍ നിന്നും തുടങ്ങിയ ഘോഷയാത്ര തിരുവിഴാകുന്നില് സമാപിച്ചു.വാദ്യമേളങ്ങളും കലാ രൂപങ്ങളും ഘോഷയാത്രക്ക് മിഴിവേകി.നാട്ടുകാര്‍ക്ക് പച്ചക്കറി വിത്തുകളും വിതരണം ചെയ്തു.
ഘോഷയാത്രയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം റഷീദ് ആലായന്‍ നിര്‍വഹി ച്ചു. സ്കൂള്‍ മാനേജര്‍ സി.പി ഷിഹാബുദ്ദീന് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായ ത്ത് അംഗം ദീപ കൊങ്ങത്ത്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സൈനുദ്ദീന്‍ താളിയില്‍, ദീപ ഷിന്റോ, സുമയ്യ ചേരേത്തൊടി, സ്മിജിഷ, പ്രധാന അധ്യാപകന് ടി.എസ് ശ്രീവത്സ ന്, ഘോഷയാത്ര കണ്‍വീനര്‍ നിഷ തയ്യില്‍, കെ.വിനീത, ജയചന്ദ്രന് ചെത്തല്ലൂര്‍, ഷിഹാ ബുദ്ധീന്‍ നാലകത്ത്, അബ്ദുല്‍ കരീം പടിക്കല്‍, പി.ടി.എ. ഭാരവാഹികള്‍, മുന്‍ പി.ടി.എ. പ്രസിഡന്റുമാര്‍, വ്യാപാരികള്‍, ക്ലബ് ഭാരവാഹികള്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ പങ്കെടു ത്തു.
