മണ്ണാര്‍ക്കാട്:നഗരത്തില്‍ ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ നിന്നും റോഡിലേക്ക് ഓയില്പ്പരന്നുണ്ടായ അപകടാവസ്ഥ അഗ്നിരക്ഷാസേനയെത്തി പരിഹരിച്ചു.ബുധനാഴ്ച രാവിലെ 10മണിയോടെ കോടതിപ്പടി-ചങ്ങലീരി റോഡിലാണ് സംഭവം.
സിവില്‍ സ്റ്റേഷന് പരിസരം മുതല്‍ ദേശീയപാതവരെയുള്ള ഇറക്കത്തില്‍ ഓയില്‍ പരന്നത് വാഹനയാത്രക്കാര്‍ക്ക് വലിയ ഭീഷണിയായി.റോഡിലെ ഓയിലില്‍ തെന്നി ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു.തുടര്‍ന്ന് ആംബുലന്‍സ് പ്രവര്‍ത്തകനായ ഷിഹാസ് മണ്ണാര്‍ക്കാട് വിവരം അറിയിച്ചതുപ്രകാരം വട്ടമ്പലത്ത് നിന്നും അഗ്നി രക്ഷാസേന സ്ഥലത്തെത്തി.സേന അംഗങ്ങള്‍ അരമണിക്കൂറോളം പ്രയത്നിച്ച് വെള്ളവും ഫോമും ഉപയോഗിച്ച് ഓയില്നീക്കം ചെയ്ത് റോഡ് ഗതാഗതയോഗ്യമാക്കി.
സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യു ഓഫിസര്‍ ശ്രീനിവാസന്,ഫയര്‍ ആന്‍ഡ് റെസ്ക്യു ഓഫിസര്‍മാരായ വി.സുരേഷ്കുമാര്‍, കെ.പ്രശാന്ത്, വിജിത്ത്, പി.ആര് രഞ്ജിത്ത്, ഹോംഗാര്‍ഡ് എന്‍.അനില്‍കുമാര്‍, കൃഷ്ണദാസ് എന്നിവര്‍ നേതൃത്വം നല്കി.
