വിദ്യാഭ്യാസ മേഖലയെ സ്വകാര്യവല്‍ക്കരിക്കാനുളള നീക്കം കാപട്യം:പി.എം.സാദിഖലി
തൃശ്ശൂര്‍:കേരളത്തിലെ വിദ്യാഭ്യാസമേഖലയെ പൂര്‍ണമായും സ്വകാര്യവല്ക്കരിക്കാ നുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കം വലിയ കാപട്യമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ.പി.എം സാദിഖലി പറഞ്ഞു.കോണ്‍ഫെഡറേഷന്‍ ഓഫ് കേരള കോളജ് ടീച്ചേഴ്സ് അസോസിയേഷന് സംസ്ഥാന കമ്മിറ്റി തൃശ്ശൂര്‍ ഡി.ഡി. ഓഫി സിന് മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.യു.ഡി.എഫ്. ഭരണകാലത്ത് സ്വാശ്രയസ്ഥാപനങ്ങള്‍ ആരംഭിച്ചപ്പോള്‍ അതിനെതിരെ പ്രക്ഷോഭം നടത്തിയവര്‍, ഇപ്പോള്‍ സ്വകാര്യ സര്‍വകലാശാലകള്‍ക്കായി വാദിക്കുന്നത് ഇരട്ടത്താ പ്പാണെന്നും അദ്ദേഹം ആരോപിച്ചു.സി.എച്ച് മുഹമ്മദ് കോയയെ പോലെയുള്ള ധിഷ ണാശാലികളായ ഭരണാധികാരികള്‍ സര്‍വകലാശാലകള്‍ സ്ഥാപിക്കുകയും മികച്ച വൈസ് ചാന്‍സലര്‍മാരെ നിയമിക്കുകയും ചെയ്ത പാരമ്പര്യം നമുക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സര്‍വകലാശാലകളില്‍ സ്ഥിരം വൈസ് ചാന്‍സലര്‍മാരെ നിയമിക്കുക,സര്‍ക്കാര്‍ കോളജുകളില്‍ സ്ഥിരം പ്രിന്‍സിപ്പല്‍മാരെ നിയമിക്കുക,യു.ജി.സി-എ.ഐ.സി.ടി.ഇ ശമ്പള പരിഷ്കരണം കേരളത്തില്‍ മാത്രം അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, അറബിക് കോളജ് അധ്യാപകര്‍ക്ക് യു.ജി.സി. സേവന വേതന വ്യവസ്ഥകള്‍ മുഴുവനാ യും അനുവദിക്കുക, തടഞ്ഞുവച്ച ഡി.എ., ഡി.എ. കുടിശ്ശിക, ശമ്പളകുടിശ്ശിക എന്നിവ അനുവദിക്കുക, മെഡിസെപ് കൊള്ള അവസാനിപ്പിക്കുക,നാലു വര്‍ഷ ബിരുദ പ്രോ ഗ്രാമുകളിലെ മുഴുവന്‍ അപാകതകളും പരിഹരിക്കുക, പി.ജി. വെയ്റ്റേജ് പുന:സ്ഥാപി ക്കുക, ഉന്നത വിദ്യാഭ്യാസമേഖലയിലെ അപ്രഖ്യാപിത നിയമനനിരോധനം പിന്‍വലി ക്കുക, എം.ഫില്‍, പി.എച്ച്.ഡി. അഡ്വാന്‍സ് ഇന്‍ക്രിമെന്റ് തടയാനുള്ള തീരുമാനം പിന്‍വലിക്കുക,നാലുവര്‍ഷ ഡിഗ്രി പ്രോഗ്രാമുകളിലെ അന്യായമായ ഫീസ് കൊളള അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.
സി.കെ.സി.ടി മേഖലാകമ്മറ്റി പ്രസിഡന്റ് ഡോ.പി.ടി മുഹമ്മദ് ബഷീര്‍ അധ്യക്ഷനായി.സംസ്ഥാന പ്രസിഡന്റ് പ്രൊഫ.കെ.പി മുഹമ്മദ് സലീം മുഖ്യ പ്രഭാഷണം നടത്തി.സംസ്ഥാന ജനറല്‍ സെക്രട്ടറി സി.എച്ച് അബ്ദുല്‍ ലത്തീഫ്, സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി ജഹ്ഫര്‍ ഓടക്കല്‍, മറ്റുഭാരവാഹികളായ ഡോ.ടി. സൈനുല്‍ ആബിദ്, ഡോ. മുജീബ് നെല്ലിക്കുത്ത്,ഡോ, എസ്.ഷിബിനു, പി.എം.സലാഹുദ്ദീന്,കാലിക്കറ്റ് സര്‍വകലാശാലാ സെനറ്റ് അംഗം ഡോ.അന്‍വര്‍ ശാഫി, അക്കാദമിക് കൗണ്‍സില്‍ അംഗം ഡോ.അബ്ദുല്‍ അസീസ് പാലത്തിങ്ങല്‍,ഡോ.ഇ.കെ അനീസ് അഹമ്മദ്, ഡോ.റഹീം കൊടശ്ശേരി, ഡോ.അലി ജാഫര്‍ മുണ്ടേരി,ഡോ.എ.പി ഹംസത്തലി, ഡോ.എം.ഫൈസല്‍ ബാബു,ഡോ.പി.ജുനൈസ്, ഡോ.ടി.കെ ജലീല്‍ എന്നിവര്‍ സംസാരിച്ചു.
