മണ്ണാര്‍ക്കാട്:വിവിധ ആവശ്യങ്ങളുന്നയിച്ച് സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്(എസ്.ഇ.യു) സംസ്ഥാന പ്രസിഡന്റ് സിബി മുഹമ്മദ് നയിക്കുന്ന അവകാശ സംരക്ഷണ യാത്രക്ക് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് സ്വീകരണം നല്കി.ബ്ലോക്ക് പഞ്ചാ യത്ത് ഓഫിസ് പരിസരത്ത് നടന്ന സ്വീകരണ സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി അംഗം കളത്തില്‍ അബ്ദുള്ള ഉദ്ഘാടനം ചെയ്തു.
പങ്കാളിത്ത പെന്ഷന് സര്‍ക്കാര്‍ വഞ്ചന അവസാനിപ്പിക്കുക,പന്ത്രണ്ടാം ശമ്പള പരി ഷ്കരണം അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കുക,ക്ഷാമബത്ത കുടിശ്ശിക പൂര്‍ണ മായും അനുവദിക്കുക,മെഡിസെപ്പ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയിലെ പകല്‍ കൊള്ള അവസാനിപ്പിക്കുക,സമാശ്വാസ തൊഴില്‍ദാന പദ്ധതി പുനഃസ്ഥാപിക്കുക, ലീവ് സറണ്ടര്‍ പണമായി അനുവദിക്കുക,എച്ച്.ബി.എ പുനഃസ്ഥാപിക്കുക,വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജാഥ നടക്കുന്നത്.
എസ്.ഇ.യു സംസ്ഥാന സെക്രട്ടറിയേറ്റംഗം സി.പി.ഹംസ അധ്യക്ഷനായി.എസ്.ഇ.യു സംസ്ഥാന സെക്രട്ടറിയേറ്റംഗം സി.പി.ഹംസ അധ്യക്ഷനായി.ജാഥാ ക്യാപ്റ്റന്‍ സിബി മുഹമ്മദ്, വൈസ് ക്യാപ്റ്റന്‍ എസ്.ഇ.യു ജനറല്‍ സെക്രട്ടറി ആമിര്‍ കോഡൂര്‍, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പൊന്‍പാറ കോയക്കുട്ടി, സെക്രട്ടറി ടി.എ സലാം, എസ്. ടി.യു ജില്ലാ സെക്രട്ടറി പാറയില്‍ മുഹമ്മദലി, കെ.എസ്.ടി.യു. സംസ്ഥാന ട്രഷറര്‍ സിദ്ദീഖ് പാറോക്കോട്, കെ.എസ്.പി.എല്‍. ജില്ലാ ജനറല്‍ സെക്രട്ടറി ഹമീദ് കൊമ്പത്ത്, ജാഥാംഗങ്ങളായ ബീരു പി.മുഹമ്മദ്, കെ.അബ്ദുല്‍ ബഷീര്‍,ഹമീദ് കുന്നുമ്മല്‍, അലി കരുവാരക്കുണ്ട്, എസ്.എല്‍.പുരം നൗഷാദ്, എന്‍.കെ അഹമ്മദ്, എസ്.ഇ.യു. ജില്ലാ പ്രസിഡന്റ് പി.എം നവാസ്, ജനറല്‍ സെക്രട്ടറി എസ്. എസ്.ഷാജഹാന്, എന്‍.എ ഷമീം, എ.വൈ ഫൈസല്‍, കെ.ഷമീര്‍, എ.ഷൗക്കത്തലി, കെ.ഷെരീഫ് ഷൂജ എന്നിവര്‍ സംസാരിച്ചു.
