മണ്ണാര്‍ക്കാട്: ഫെബ്രുവരി 12ലെ ദേശീയപണിമുടക്കിന്റെ പ്രചരണാര്‍ഥം ട്രേഡ് യൂണി യന്‍ സംയുക്ത സമിതി താലൂക്കില്‍ നടത്തിയ വാഹനപ്രചരണ ജാഥ സമാപിച്ചു. ചൊവ്വാഴ്ച രാവിലെ കല്ലടിക്കോട് ദീപ ജംങ്ഷനില്‍ നിന്നും ആരംഭിച്ച ജാഥ തച്ചമ്പാറ, കാഞ്ഞിരം, തെങ്കര, മണ്ണാര്‍ക്കാട്, കുമരംപുത്തൂര്‍, കോട്ടോപ്പാടം എന്നിവടങ്ങളിലെ സ്വീകരണത്തിന് ശേഷം വൈകിട്ട് അലനല്ലൂരില്‍ സമാപിച്ചു.
സമാപനയോഗം സി.പി.ഐ. സംസ്ഥാന കൗണ്‍സില്‍ അംഗം പൊറ്റശ്ശേരി മണികണ്ഠന് ഉദ്ഘാടനം ചെയ്തു.കെ.സി.ഇ.യു. ജില്ലാ ജോയിന്റ് സെക്രട്ടറി പി.രഞ്ജിത്ത് അധ്യ ക്ഷനായി.ജാഥാ ക്യാപ്റ്റന്‍ കെ.പി മസൂദ്, വൈസ് ക്യാപ്റ്റന്‍ പി.സി ഹൈദരലി, മാനേജ ര്‍ സുരേഷ് കൈതച്ചിറ, ജാഥ അംഗങ്ങളായ എം.കൃഷ്ണകുമാര്‍, പരമശിവന്,നാസര്‍ അത്താപ്പ,എന്‍.സി കൃഷ്ണന്, ഹക്കീം മണ്ണാര്‍ക്കാട്, കെ.കുമാരന്, സി.പി.എം. നേതാക്ക ളായ പി.മുസ്തഫ, അബ്ദുല്‍ സലീം, ടോമി തോമസ്, സി.ഐ.ടി.യു. നേതാക്കളായ സോമ രാജ്, ഉസ്മാന്, അബ്ദുല്‍ കരീം, സുഗതന്, സവിത, എ.ഐ.ടി.യു.സി. നേതാക്കളായ പാക്കത്ത് മുഹമ്മദാലി, പാക്കത്ത് സലാം തുടങ്ങിയവര്‍ സംസാരിച്ചു.
