ചെര്‍പ്പുളശ്ശേരി: ദുബായ്, അബുദാബി എന്നിവിടങ്ങളിൽ നിന്നുള്ള രണ്ട് വിമാന ങ്ങളിലായി കരിപ്പൂരില്‍ എട്ടു പേരും നെടുമ്പാശ്ശേരി യില്‍ 18 പേരു മായി 26 പാലക്കാട്ടുകാര്‍ പുലര്‍ച്ചെ നാലോടെ വിമാ നത്താവ ളങ്ങ ളിലെ പരിശോധനയ്ക്ക് ശേഷം ജില്ലയില്ലെത്തി. കൂടാതെ നെടുമ്പാ ശ്ശേരി വിമാനത്താവളത്തിലെത്തിയ ഒരാളെ കളമശ്ശേരി മെഡിക്കൽ കോളേജ് ഐസോലേഷൻ വാർഡിലേക്ക് മാറ്റിയിട്ടുണ്ട്.(ആകെ 27 പാലക്കാട്ടുകാർ) ജില്ലയിലെത്തിയ 26 പേരി ൽ നെടുമ്പാ ശ്ശേരിയിൽ നിന്നും എത്തിയ അഞ്ചുപേരും കരിപ്പൂരിൽ നിന്നും എത്തിയ അഞ്ചുപേരും ചെര്‍പ്പുളശ്ശേരി ശങ്കര്‍ ഹോസ്പിറ്റലി ലെ കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ഉണ്ട്. എട്ട് പുരുഷന്‍മാരും രണ്ട് സ്ത്രീകളുമുള്‍പ്പടെ 10 പേരാണ് ഇവിടെ യുള്ളത്.
കരിപ്പൂരിൽ നിന്നും എത്തിയ എട്ടു പേരിൽ ഒരു ഗർഭിണി ഉൾപ്പെടെ മൂന്നു പേരെ വീട്ടിൽ നിരീക്ഷണത്തിലയച്ചു. നെടുമ്പാശ്ശേരി വിമാന ത്താവളത്തിൽ നിന്നും വന്ന 13 പേരെയാണ് വീട്ടിൽ നിരീക്ഷണ ത്തിൽ അയച്ചിട്ടുള്ളത്. ഇതിൽ ആറുപേർ ഗർഭിണികളും നാലു പേർ കുട്ടികളുമാണ്. മൂന്നുപേരെ മറ്റു കാരണങ്ങളാലും വീട്ടിൽ നിരീക്ഷണത്തിൽ അയച്ചിട്ടുണ്ട്.