പാലക്കാട്: ഏപ്രിൽ 21ന് രോഗം സ്ഥിരീകരിച്ച് ജില്ലാ ആശുപത്രി യിൽ ചികിത്സയിലുള്ള കുഴൽമന്ദം സ്വദേശിയുടെ നാലാമത്തെ പരിശോധനാഫലം നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് അറി യിച്ചു. ജില്ലയിൽ നിലവിൽ ചികിത്സയിലുള്ള ഏക കോവിഡ് 19 ബാധിതനാണ് ഇദ്ദേഹം. വീണ്ടും സാമ്പിൾ പരിശോധനയ്ക്ക് അയച്ചതായും റിസൾട്ട് ഉടൻ ലഭ്യമാകുമെന്നും അധികൃതർ അറി യിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ച ശേഷം നടത്തിയ മൂന്ന് സാമ്പിൾ പരിശോധനകളിൽ ഒന്ന് നെഗറ്റീവും രണ്ടെണ്ണം പോസിറ്റീവും ആയിരുന്നു. തുടർച്ചയായി രണ്ടു തവണ നെഗറ്റീവ് ഫലം വന്നാൽ ആണ് ആശുപത്രി വിടാനാവുക.