എടത്തനാട്ടുകര: വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് ദാറുല്‍ ഖുര്‍ആന്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വിസ്ഡം ഡേ സംഗമം നടത്തി.ഫെബ്രുവരി 6, 7, 8 തീയതികളില്‍ മലപ്പുറത്ത് നടക്കുന്ന ജാമിഅ അല്‍ഹിന്ദ് കോണ്‍വൊക്കേഷന്റെ പ്രചാരണാര്‍ത്ഥ മാണ് സംഗമം സംഘടിപ്പിച്ചത്.
ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുല്‍ ഹമീദ് ഇരിങ്ങല്‍ത്തൊടി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് മൊയ്തീന് മാടശ്ശേരി അധ്യക്ഷനായി.മണ്ഡലം പ്രസിഡന്റ് വി.പി ഉമ്മര്‍ മുഖ്യപ്രഭാഷണം നടത്തി.വിസ്ഡം സ്റ്റുഡന്റ്സ് മാര്‍ച്ച് 8-ന് നടത്തുന്ന കിഡ്സ് ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ, റമദാന് ക്വസ്റ്റ്, റയ്യാന്‍ സൂപ്പര്‍ സ്റ്റാര്‍ മത്സരങ്ങള്‍ എന്നിവയുടെ ആസൂത്രണത്തിന് സംഗമം അന്തിമരൂപം നല്കി.
യൂണിറ്റ് സെക്രട്ടറി എം.അഹമ്മദ് ഹിദായത്തുള്ള, ട്രഷറര്‍ റഫീഖ് പൂളക്കല്‍,ഷംസുദ്ദീന് പൂതങ്കോടന്, അജ്നാസ്, ഷഹീര്‍, വി.അജ്വദ് ആലക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഓര്ഗനൈസേഷന്, യൂത്ത്, സ്റ്റുഡന്റ്സ്, വനിത, ഗേള്‍സ് വിഭാഗം പ്രതിനിധികള്‍ സംഗമത്തില്‍ പങ്കെടുത്തു.
