എടത്തനാട്ടുകര:ദേശീയ, സംസ്ഥാന തലങ്ങളിലെ വിവിധ മത്സരങ്ങളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അനുമോദിച്ചു.
ആഹ്ലാദ പ്രകടനത്തിന്റെ ഭാഗമായി ശിങ്കാരി മേളത്തിന്റെ അകമ്പടിയോടെ കോട്ടപ്പള്ളയിലേക്ക് ഘോഷയാത്ര നടത്തി.പി.ടി.എ. പ്രസിഡന്റ് അഹമ്മദ് സുബൈര്‍ പാറോക്കോട്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു.പ്രിന്‍സിപ്പല്‍ എസ്. പ്രതീഭ അധ്യക്ഷയായി. കായികം, കലോത്സവം, ശാസ്ത്രോത്സവം എന്നീ മേഖലകളില്‍ സ്കൂളിന്റെ അഭി മാനമായ ഇരുപത്തിയൊന്നോളം പ്രതിഭകളെയാണ് ആദരിച്ചത്.
എസ്.പി.സി, എന്‍.എസ്.എസ്, സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് അംഗങ്ങളും അധ്യാപക രും വിദ്യാര്‍ഥികളും പ്രകടനത്തില്‍ അണിനിരന്നു. സീനിയര്‍ അസിസ്റ്റന്റ് പി. ഹംസക്കുട്ടി, സ്റ്റാഫ് സെക്രട്ടറി എം. ജിജേഷ്, അധ്യാപകരായ സി. ബഷീര്‍, കെ.ടി. സിദ്ദീഖ് തുടങ്ങിയവര്‍ സംസാരിച്ചു.
