പുഴയെ സംരക്ഷിക്കുകയെന്നാല്‍ ജീവനുകളെ സംരക്ഷിക്കല്‍: കെ.പി.എസ്.
മണ്ണാര്‍ക്കാട്:താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ കുന്തിപ്പുഴയോര ത്ത് നടത്തിയ ബാലവേദി ക്യാംപിന്റെ ‘പുഴയെ അറിയാം’ പരിപാടി ശ്രദ്ധേയമായി. സാഹിത്യകാരന് കെ.പി.എസ് പയ്യനെടം ക്യാംപ് അംഗങ്ങളുമായി സംവദിച്ചു.
പുഴയെ സംരക്ഷിക്കുകയെന്നാല്‍ ഭൂമിയിലെ ജീവനെ സംരക്ഷിക്കലാണെന്ന് അദ്ദേഹം പറഞ്ഞു.പര്‍വതനിരകളിലെ വനമേഖലകള്‍ പുഴകളുടെ ജീവ നാഡിയാണ്.വനങ്ങള്‍ നശിക്കുന്നത് പുഴകളുടെ മരണത്തിന് കാരണമാകുമെന്നും അദ്ദേഹം കുട്ടികളെ ഓര്‍മ്മിപ്പിച്ചു.
താലൂക്ക് ലൈബ്രറികൗണ് സില് പ്രസിഡന്റ് എസ്.ആര് ഹബീബുള്ള അധ്യക്ഷനായി. പള്ളിക്കുന്ന് സംഗീത ലൈബ്രറി പ്രവര്‍ത്തകരായ വി.വി.എ ഖാദര്‍, ഉസ്മാന്, മുസ്തഫ മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
