അലനല്ലൂര്‍:പ്രഭാത വ്യായാമ കൂട്ടായ്മയായ മെക്സെവന്‍ അലനല്ലൂര്‍ ഹെല്‍ത്ത് ക്ലബ് ഒന്നാം വാര്‍ഷികം ആഘോഷിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഹബീബുള്ള അന്‍സാരി ഉദ്ഘാടനം ചെയ്തു.
സുബൈര്‍ തുര്‍ക്കി അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം റഷീദ് ആലായന്‍, ടൗണ്‍വാര്‍ഡ് അംഗം സജിത മുരളീധരന്, മെക്സെവന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ജിതേഷ് മക്കരപ്പറമ്പ്, പ്രോഗ്രാം ഒര്‍ഗനൈസര്‍ ജമാല്‍ പരവക്കല്‍ എന്നിവര്‍ മുഖ്യാതിഥികളായി.
യൂസഫ് ചോലയില്‍,അഷ്റഫ് തച്ചമ്പറ്റ, ടി.കെ അബ്ദുറഹ്മാന്, പി.ഹംസ, മുസ്തഫ ഹാജി, നാസര്‍, പി.അബ്ദുള്ള, ടി.പി ഹംസ, നിയാസ് കൊങ്ങത്ത്, ടി.പി മന്‍സൂര്‍, സി.കെ സലിം, ടി.ആരിഫ്, രാജന് കൃഷ്ണ, ടി.കെ ഫൗസിയ, വി.സാജിത, കെ.സബീറ, ഹംസ ബാബു, സുഗതന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
