മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ഫുട്ബോള്‍ അസോസിയേഷന് നടത്തിയ അഖിലേന്ത്യാ സെ വന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ കോഴിക്കോട് റോയല്‍ ട്രാവല്‍സ് ചാംപ്യന്മാ രായി.ഫൈനലില്‍ ഒന്നിനെതിരെ നാലുഗോളുകള്‍ക്ക് ഫിഫ മഞ്ചേരിയെയാണ് പരാജയപ്പെടുത്തിയത്.
മുല്ലാസ് വെഡ്ഡിങ് സെന്റര്‍ വിന്നേഴ്സ് ട്രോഫിയും, റണ്ണേഴ്സ് ട്രോഫിയും മുല്ലാസ് എം.ഡി. ഷാജി മുല്ലപ്പള്ളി വിതരണം ചെയ്തു.കെ.ടി.ഡി.സി. ചെയര്മാന് പി.കെ ശശി, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്‍ സി.മുഹമ്മദ് ബഷീര്‍, കാരാകുര്‍ശ്ശി പഞ്ചായത്ത് പ്രസിഡന്റ് റിയാസ് നാലകത്ത്, എസ്.എഫ്.എ. നേതാക്കളായ ഫാറൂഖ് പച്ചീരി, സലാ ഹുദീന്‍ മമ്പാട്, ഫിറോസ് എടത്തനാട്ടുകര, നസീര്‍ എടത്തനാട്ടുകര, ടി.കെ അബൂബ ക്കര് ബാവി, അഷ്റഫ് അലി, ചെറൂട്ടി മുഹമ്മദ്, ഫിറോസ് ബാബു, സലിം മറ്റത്തൂര്‍, ഇബ്രാഹിം ഡിലൈറ്റ്, കെ.പി അക്ബര്‍, ഫിഫ മുഹമ്മദ് അലി, സഫീര്‍ തച്ചമ്പാറ തുടങ്ങിയവര്‍ സംസാരിച്ചു.
20 ദിവസങ്ങളിലായി നടന്ന ടൂര്‍ണമെന്റില്‍ മത്സരം കാണാനെത്തിയവരില്‍ നിന്നും സമാഹരിച്ച നാല് ലക്ഷത്തോളം രൂപ നിര്‍ധനരോഗികള്‍ക്ക് ചികിത്സാസഹായത്തിനാ യി കൈമാറി.
