മണ്ണാര്‍ക്കാട്:കാഞ്ഞിരപ്പുഴ അണക്കെട്ട് കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരപദ്ധതി ക്കെതിരെ സ്വകാര്യവ്യക്തി നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി.പരാതിക്കാരനോട് സംസ്ഥാന ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് മുന്‍പാകെ രണ്ടാഴ്ചക്കുള്ളില്‍ 10,000 രൂപ കെട്ടിവെക്കാനും കോടതി ഉത്തരവിട്ടു.പൊറ്റശ്ശേരി വിയ്യക്കുര്‍ശ്ശി ചിലമ്പാടത്ത് സി.ഷംസുദ്ദീന് നല്കിയ ഹര്‍ജിയിലാണ് വിധി.കൂടുതല്‍ തുക സര്‍ക്കാരിലേക്ക് നല്കാന് തയ്യാറായവരെ ഒഴിവാക്കിയാണ് കരാര്‍ നല്‍കിയിട്ടുള്ളതെന്ന് കാണിച്ചാണ് ഇദ്ദേഹം പൊതുതാല്പര്യ ഹര്‍ജി നല്‍കിയിരുന്നത്.
