പാലക്കാട്: അട്ടപ്പാടിയിൽ കോവിഡ് 19 നിരീക്ഷണത്തിൽ കഴി ഞ്ഞിരുന്ന ഷോളയൂർ വരകംപതി ഊരിൽ യുവാവ് മരിച്ചത് കോവിഡ് മൂല മല്ലെന്ന് ഡി.എം.ഒ കെ.പി റീത്ത അറിയിച്ചു. അദ്ദേഹത്തിൻ്റെ കോവിഡ് 19 പരിശോധനാ ഫലം നെഗറ്റീവാണെന്ന് ഡി.എം.ഒ അറിയിച്ചു. കഴിഞ്ഞമാസം കോയമ്പത്തൂരിലുള്ള ബന്ധുവിന്റെ മരണത്തിന് പോയിവന്ന ശേഷം ഏപ്രിൽ 29 മുതൽ വീട്ടിൽ കോവിഡ് 19 നിരീക്ഷണത്തിൽ കഴിയുകയായിരുന്നു യുവാവ്.ഈ മാസം ആറിന് വയറുവേദനയെ തുടർന്ന് കോട്ടത്തറ ഗവ: ട്രൈ ബൽ ആശുപത്രിയിൽ എത്തുകയും തുടർന്ന് ഏഴിന് പെരിന്തൽ മണ്ണ ഇ.എം.എസ്. സഹകരണ ആശുപത്രിയിലേയ്ക്ക് മാറ്റുകയും ചെയ്തിരുന്നു അവിടെ നിന്നും രോഗം മൂർചിച്ഛതോടെ മഞ്ചേരി മെഡിക്കൽ കോളെജിലേയ്ക്ക് കൊണ്ടു പോകുന്ന തിനിടെ ഇന്ന് പുലർച്ചെ നാലിനാണ് യുവാവ് മരിച്ചത്. യുവാവിൻ്റെ എലിപ്പനി പരിശോധനാ ഫലം രണ്ട് ദിവസത്തിനകം ലഭിക്കും.