പാലക്കാട്: കോവിഡ് 19 രോഗ പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക് ഡൗണില്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വന്നെ ങ്കിലും ജില്ലയിലെ അതിര്‍ത്തി ചെക്‌പോസ്റ്റുകളില്‍ കര്‍ശന നിയന്ത്ര ണങ്ങള്‍ തുടരുന്നതായി സ്‌പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി ആര്‍. മനോജ് കുമാര്‍ അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്നും പാസു മായി എത്തുന്നവരെ വാളയാര്‍ ചെക്ക്‌പോസ്റ്റ് വഴി മാത്രമാണ് കട ത്തിവിടുന്നത്. മറ്റ് 10 ചെക്ക്‌പോസ്റ്റുകളിലും തത്സ്ഥിതി തുടരുക യാണ്. ചരക്ക്, അവശ്യ സേവന വാഹനങ്ങളെ മാത്രമാണ് ഇതിലൂടെ കടത്തി വിടുന്നത്.
ജില്ലയിലെ വനാതിര്‍ത്തികളുള്‍പ്പെടെയുള്ള എല്ലാ അതിര്‍ത്തി പ്രദേശങ്ങളിലും ഊടുവഴികളിലും പോലീസും വനംവകുപ്പും സംയുക്തമായി പട്രോളിങ്ങ് നടത്തുന്നുണ്ട്. പ്രദേശങ്ങളില്‍ പിക്കറ്റ് പോസ്റ്റ് സ്ഥാപിച്ചിട്ടുണ്ട്. രാത്രികാല പട്രോളിങ്ങും ശക്തമാണ്. ഇതുവരെ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയിലേയ്ക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ചതില്‍ 55 കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇത്രയും കേസുകളായി 130 പ്രതികളാണുള്ളത്. തമിഴ്‌നാട്ടില്‍ നിന്നും നുഴഞ്ഞുകയറാന്‍ ശ്രമിച്ച ചിലരെ തിരിച്ചയച്ചിട്ടുമുണ്ട്.
കര്‍ശന നിയന്ത്രണങ്ങളുടെ ഭാഗമായി കെ.എ.പി 2 ബറ്റാലിയനില്‍ നിന്നുള്ള 20 അംഗസംഘം, മുട്ടിക്കുളങ്ങര ക്യാമ്പില്‍ നിന്നുള്ള 52 അംഗ സായുധസേന, ഐ.ആര്‍.പി ബറ്റാലിയനില്‍ നിന്നുള്ള 25 പേരടങ്ങിയ സംഘവും ജില്ലയില്‍ തുടരുന്നുണ്ട്.