കാരാകുര്‍ശ്ശി:ഫെബ്രുവരി 12ലെ ദേശീയപണിമുടക്കിന്റെ പ്രചരണാര്‍ഥം ട്രേഡ് യൂണിയന് സംയുക്തസമിതി നടത്തുന്ന വാഹനപ്രചരണജാഥ തുടക്കമായി.
കാരാകുര്‍ശ്ശിയില്‍ സി.ഐ.ടി.യു. സംസ്ഥാന സെക്രട്ടറി കെ.കെ ദിവാകരന് ഉദ്ഘാടനം ചെയ്തു. മണ്ണാര്‍ക്കാട് ഡിവിഷന് പ്രസിഡന്റ് എം.കൃഷ്ണകുമാര്‍ അധ്യക്ഷനായി.മണ്ണാര്‍ക്കാട് ഡിവിഷന് സെക്രട്ടറി കെ.പി മസൂദ് ക്യാപ്റ്റനും എച്ച്.എം.എസ്. ജില്ലാ സെക്രട്ടറി ബാലന് പൊറ്റശ്ശേരി, എന്‍.എല്‍.സി. ജില്ലാ പ്രസിഡന്റ് പി.സി ഹൈദരലി എന്നിവര്‍ വൈസ് ക്യാപ്റ്റനുമാണ്. എ.ഐ.ടി.യു.സി സംസ്ഥാന കൗണ്‍സിലര്‍ സുരേഷ് കൈതച്ചിറ മാനേജരുമായ ജാഥയില്‍ സി.ഐ.ടി.യു. ഡിവിഷന് പ്രസിഡന്റ് എം.കൃഷ്ണകുമാര്‍, എ.ഐ.ടി.യു.സി. മണ്ഡലം സെക്രട്ടറി പരമശിവന്, എന്‍.എല്‍.സി. സംസ്ഥാന സെക്രട്ടറി നാസര്‍ അത്താപ്പ എന്നിവര്‍ അംഗങ്ങളാണ്.
ചൊവ്വാഴ്ച രാവിലെ 9.30ന് കല്ലടിക്കോട് ദീപ ജംങ്ഷനില്‍ നിന്നും ആരംഭിക്കുന്ന ജാഥ തച്ചമ്പാറ, കാഞ്ഞിരം, തെങ്കര, മണ്ണാര്‍ക്കാട്, കുമരംപുത്തൂര്‍ എന്നിവടങ്ങളിലെ സ്വീകരണങ്ങള്‍ക്കുശേഷം അലനല്ലൂരില്‍ സമാപിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
ഉദ്ഘാടന ചടങ്ങില്‍ നേതാക്കളായ കെ.എസ് കൃഷ്ണദാസ്, കെ.പി മസൂദ്, ബാലന് പൊറ്റശ്ശേരി, പി.സി ഹൈദരലി, സുരേഷ് കൈതച്ചിറ, നാസര്‍ അത്താപ്പ, ഹക്കീം മണ്ണാര്‍ക്കാട്, കെ.കുമാരന്, പി.ദാസന്, എം.ബാലകൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു.
