മണ്ണാര്‍ക്കാട്:ഫിലിപ്പീന്‍സിലെ ഗോള്‍ഡന്‍ സ്റ്റേറ്റ് കോളജും മണ്ണാര്‍ക്കാട് എം.ഇ.എസ്. കല്ലടി (ഓട്ടോണമസ്) കോളജുമായി അക്കാദമിക സഹകരണത്തിന് ധാരണയായി. ഗോള്‍ഡന്‍ സ്റ്റേറ്റ് കോളജിന് വേണ്ടി അഡ്മിനിസ്ട്രേറ്റര്‍ ഡോ. ഫെര്‍ഡിനാന്റ് അല്‍ കരന്റോയും എം.ഇ.എസ്. കല്ലടി കോളജിന് വേണ്ടി പ്രിന്‍സിപ്പല്‍ ഡോ. പി.എം ജാസ്മിനും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.
ദേശരാഷ്ട്രങ്ങളുടെ അതിര്‍ത്തികളെ മറികടക്കുന്ന അറിവുസമ്പാദനം മാനവിക തയെ വിശാലമാക്കുന്നതായി ഫിലിപ്പൈന്‍സിലെ ഗോള്‍ഡന്‍ സ്റ്റേറ്റ് കോളജ് പ്രസിഡന്റ് ഡോ.വാറന്‍ മനിലെ അഭിപ്രായപ്പെട്ടു.ധാരണാപത്രപ്രകാരം അക്കാദമിക- ഗവേഷണ മേഖലകളില്‍ ഇരു കോളജുകളും സഹകരിക്കും.ഇതിന്റെ ഭാഗമായി സെമിനാറുകള്‍, അധ്യാപക വിദ്യാര്‍ഥി സന്ദര്‍ശനങ്ങള്‍, ഗവേഷണ പദ്ധതികള്‍ എന്നിവ നടക്കും.
ഗോള്‍ഡന്‍ സ്റ്റേറ്റ് കോളജിലെ ഡോ. എല്‍മര്‍ ബലയോ, ഡോ.രോസലിയോ കോര്ബിട്ടോ, ഡോ.റിച്ചാര്‍ഡ് ഫെര്മോസില്, കല്ലടി കോളജ് മാനേജ്മെന്റ് കമ്മിറ്റി ചെയര്മാന് കെ.സി.കെ സയ്യിദലി, വൈസ് പ്രസിഡന്റ് റംല മന്നയത്ത്, ട്രഷറര്‍ സി.പി ശിഹാ ബുദ്ദീന്‍, ഗവേണിംഗ് ബോഡി ചെയര്മാന് ഡോ.കെ.പി വിനോദ് കുമാര്‍, ഗവേണിംഗ് ബോഡി അംഗം ഡോ.സി രാജേഷ്, വൈസ് പ്രിന്‍സിപ്പല്‍ ഡോ.ടി.കെ ജലീല്‍, ഇന്റര്‍നാഷണല്‍ അഫായര്സ് കോര്‍ഡിനേറ്റര്‍ എ.എം ശിഹാബ്, ഡോ.എ.അസഹര് എന്നിവര്‍ പങ്കെടുത്തു.
