കോട്ടോപ്പാടം:മലയോരപ്രദേശങ്ങളായ കാപ്പുപറമ്പ്,അമ്പലപ്പാറ ഗ്രാമങ്ങളില്‍ കടുവ ഭീതി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ വന്യമൃഗത്തെ പിടികൂടുന്നതിനായി വനം വകുപ്പ് കൂട് എത്തിച്ചു.ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അനുമതി ലഭിക്കുന്ന മുറ യ്ക്ക് ഉടന്‍ തന്നെ കൂട് സ്ഥാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
കടുവയെ പിടികൂടാന്‍ കൂട് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമിതിയുടെ നേതൃത്വത്തില്‍ അമ്പലപ്പാറ ഫോറസ്റ്റ് സ്റ്റേഷന് ഉപരോധിച്ചിരുന്നു.തുടര്‍ന്ന് എന്‍. ഷംസുദ്ദീന് എം.എല്‍.എയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയിലാണ് പത്ത് ദിവസ ത്തിനകം കൂട് സ്ഥാപിക്കുമെന്ന് ഡി.എഫ്.ഒ. അറിയിച്ചത്.ഇതിന്റെ അടിസ്ഥാനത്തി ലാണ് നിലവില്‍ നടപടികള്‍ വേഗത്തിലാക്കിയത്.
ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ മാനദണ്ഡപ്രകാരം തിങ്കളാഴ്ച പ്രത്യേക സമിതി വനംവകുപ്പിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയി രുത്തിയിരുന്നു.കഴിഞ്ഞ കുറച്ചുനാളുകളായി പലഭാഗങ്ങളില്‍ കടുവയെ കണ്ടതായി പ്രദേശവാസികള്‍ അറിയിച്ചിരുന്നു.എന്നാല്‍ വളര്‍ത്തുമൃഗങ്ങള്‍ കൊല്ലപ്പെടുകയോ കാണാതാവുകയോ ചെയ്തതായി റിപ്പോര്‍ട്ടുകളില്ല.ഇക്കഴിഞ്ഞ ശനിയാഴ്ച തോടുകാട് പള്ളിക്ക് സമീപം കടുവയെ നേരില്‍ കണ്ടതായി തൊഴിലാളികള്‍ അറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയും ജാഗ്രതാനിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.
നിലവില്‍ കടുവയെ കണ്ടതായി പറയുന്ന പത്തോളം ഇടങ്ങളില്‍ വനംവകുപ്പ് നിരീ ക്ഷണ കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.നേരത്തെ രണ്ട് കാമറകള്‍ മാത്രമാണ് ഉണ്ടായിരു ന്നത്, കഴിഞ്ഞ ദിവസമാണ് എട്ടെണ്ണം കൂടി അധികമായി സ്ഥാപിച്ചത്.വന്യമൃഗത്തെ കണ്ടെത്താനായി ഞായറാഴ്ച ഇല്ലിക്കല്‍ മലവാരം, തിരുവിഴാംകുന്ന് ഫാം, ആട്ടീരി എന്നിവടങ്ങളിലും സമീപത്തെ കാടുപിടിച്ചുകിടക്കുന്ന ഭാഗങ്ങളിലും തോടുകാട്, പൊട്ടിയറ ഭാഗത്തെ വനത്തിലും വനപാലകര്‍ വ്യാപകതിരച്ചില്‍ നടത്തിയിരുന്നു.
മണ്ണാര്‍ക്കാട് ഡി.എഫ്.ഒ. സി.അബ്ദുല്‍ ലത്തീഫിന്റെ നിര്‍ദേശപ്രകാരം മണ്ണാര്‍ക്കാട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ ഇമ്രോസ് ഏലിയാസ് നവാസിന്റെ നേതൃത്വത്തില്‍ തിരുവിഴാംകുന്ന്, അമ്പലപ്പാറ ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാര്‍,മണ്ണാര്‍ക്കാട് ആര്.ആര്.ടി, അമ്പലപ്പാറ പി.ആര്.ടി എന്നിവരുള്‍പ്പെട്ട 30 അംഗ സംഘമാണ് തിരച്ചില്‍ നടത്തിയത്.എന്നാല്‍ വന്യജീവികളെയോ അവ തമ്പടിക്കുന്ന ഇടങ്ങളോ കണ്ടെത്താ നായിട്ടില്ല.വനംവകുപ്പിന്റെ ജാഗ്രതാനടപടികളുടെ ഭാഗമായി നിലവില്‍ വനപാലകര്‍ രാത്രികാല പട്രോളിങ്ങും പ്രദേശത്ത് ശക്തമാക്കിയിട്ടുണ്ട്.
