തൃത്താല: നാഗലശ്ശേരി ഗവ. ഐ ടി ഐ കോളേജിലേക്ക് വഴി ഒരുക്കുന്നതിന് ഭൂമി സൗജന്യമായി നൽകി മാതൃകയായി കൊടലിൽ ബാലകൃഷ്ണൻ. വർഷങ്ങളോളം പ്രവാസി ജീവിതം നയിച്ച ബാലകൃഷ്ണൻ 21.5 സെൻ്റ് ഭൂമിയാണ് പഞ്ചായത്തിന് വിട്ടു നൽകിയത്. വഴിക്കാവശ്യമായ ഭൂമി ലഭ്യമായതോടെ തൃത്താല മണ്ഡലത്തിലെ നാലര പതിറ്റാണ്ടുകളുടെ ആവശ്യമായ ഗവ. ഐ ടി ഐ കോളേജ് കെട്ടിടം എന്ന സ്വപ്നം നിറവേറുകയാണ്.
മന്ത്രി എം ബി രാജേഷിൻ്റെ ശ്രമഫലമായാണ് ഗവ. ഐ ടി ഐ കോളേജ് യാഥാർത്ഥ്യ മാകുന്നത്. 2024 ഡിസംബറിൽ വെള്ളിയാങ്കല്ലിൽ ഇറിഗേഷൻ കെട്ടിടത്തിൽ താൽക്കാ ലികമായി കോളേജിന്റെ പ്രവർത്തനം ആരംഭിച്ചു.നാഗലശ്ശേരി പഞ്ചായത്തിലെ വാവ്വന്നൂരിൽ 1.80 ഏക്കർ ഭൂമിയിലാണ് ആധുനിക സൗകര്യത്തോടെയുള്ള ഐടിഐ കോളേജ് ഒരുക്കുന്നത്. എന്നാൽ പ്രദേശത്തേക്കുള്ള യാത്രാ സൗകര്യത്തിന് വഴി എന്നത് ഒരു വെല്ലുവിളിയായിരുന്നു . തുടർന്നാണ് ബാലകൃഷ്ണൻ ഭൂമി വിട്ടുനൽകിയത്. ഇതോടെ ഗുരുവായൂർ – പാലക്കാട് സംസ്ഥാന പാതയിൽ നിന്നും നേരിട്ട് കോളേജി ലേക്ക് പ്രവേശിക്കാനാകും.
സംസ്ഥാന സർക്കാരിൻ്റെ 2026-27 ബജറ്റിൽ രണ്ട് കോടി രൂപ ഗവ. ഐ ടി ഐ യ്ക്ക് അനുവദിച്ചിട്ടുണ്ട്.കമ്പ്യൂട്ടർ എംബ്രോയിഡറി ഡിസൈനിങ്, ഇൻഫർമേഷൻ ടെക്നോളജി,അഡിറ്റീവ് മാനുഫാക്ചറിങ് ടെക്നീഷ്യൻ, ഡ്രാഫ്റ്റ്സ്മാൻ സിവിൽ തുടങ്ങിയ കോഴ്സുകളാണ് നിലവിലുള്ളത്.
