മണ്ണാര്‍ക്കാട്: ദേശീയപാതയില്‍ വട്ടമ്പലത്ത് ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തല്‍ പരിക്കേറ്റ ഗൃഹനാഥന് മരിച്ചു. നാട്ടുകല്‍ 55-ാംമൈലില്‍ താമസിക്കുന്ന ചിറ്റടി റഫീക്ക് (51) ആണ് മരിച്ചത്.ഇന്നലെ രാത്രിയിലായിരുന്നു അപകടം. റഫീക്കി ന്റെ ഭാര്യ ഷാഹിദ (48)യ്ക്കും മറ്റുരണ്ടുപേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിരുന്നു. ഇവര്‍ വട്ടമ്പലം മദര്‍കെയര്‍ ആശുപത്രയില്‍ ചികിത്സ തേടി.