മണ്ണാര്‍ക്കാട്:സംസ്ഥാനത്തെ സര്‍വീസ് പെന്‍ഷന്‍കാരേയും ജീവനക്കാരെയും വഞ്ചിച്ച ബജറ്റാണ് സംസ്ഥാന ധനമന്ത്രി അവതരിപ്പിച്ചതെന്ന് കേരളാ സര്‍വീസ് പെന്‍ഷനേഴ്സ് ലീഗ് ജില്ലാ പ്രതിനിധി സമ്മേളനം കുറ്റപ്പെടുത്തി.2024 ജൂലൈ മുതല്‍ നടപ്പിലാക്കേണ്ട പന്ത്രണ്ടാംശമ്പളപരിഷ്കരണം സമയബന്ധിതമായി നടപ്പിലാക്കാതെ അഞ്ച് വര്‍ഷ തത്വം പാലിക്കാന്‍ പ്രതിജ്ഞാബദ്ധമായ സര്‍ക്കാരാണിതെന്ന ധനമന്ത്രിയുടെ വാദം തികച്ചും ബാലിശമാണ്.പെന്ഷന് പരിഷ്കരണ കമ്മീഷനെ മുമ്പേ പ്രഖ്യാപിച്ചിരുന്നു വെങ്കില്‍ പരിഷ്കരണ നടപടികള്‍ യഥാസമയം പൂര്‍ത്തിയാകുമായിരുന്നു. സര്‍ക്കാരി ന്റെ കാലാവധി അവസാനിക്കാന്‍ മൂന്ന് മാസം മാത്രം ബാക്കിനില്‍ക്കെ പരിഷ്കരണ കമ്മീഷനെ നിയമിച്ചു നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന വാദം നിയമസഭാ തെര ഞ്ഞെടുപ്പ് ലക്ഷ്യംവെച്ചുള്ളതാണ്.ക്ഷാമാശ്വാസ കുടിശ്ശികയുടെ കാര്യത്തിലും നിഷേധാത്മക നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും സമ്മേളനം ചൂണ്ടിക്കാട്ടി.
മണ്ണാര്‍ക്കാട് ഫായിദ ടവറില്‍ നടന്ന സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി എന്‍. ഷംസുദ്ദീന് എം.എല്‍.എ. സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.എസ്.പി.എല്‍. ജില്ലാ അഡ്ഹോക് കമ്മിറ്റി ചെയര്മാന് കെ.എ ഹമീദ് അധ്യക്ഷനായി.മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റംഗം കളത്തില്‍ അബ്ദുള്ള മുഖ്യാതിഥിയായി. കെ.എസ്.പി.എല്‍ ജില്ലാ കണ്‍വീനര്‍ ഹമീദ് കൊമ്പത്ത്, സ്വതന്ത്ര കര്‍ഷക സംഘം ജില്ലാ പ്രസിഡന്റ്് എം.പി.എ ബക്കര്‍ മാസ്റ്റര്‍, പി.മുഹമ്മദലി അന്‍സാരി,പാറയില്‍ മുഹമ്മദലി,കെ.പി അബ്ദുറഹ്മാന്,കെ.അബൂബക്കര്‍ മാസ്റ്റര്‍, ഇ.കെ യൂസഫ്,ഇ.എ സുലൈമാന്‍,കെ.എസ്.ടി.യു. സംസ്ഥാന ട്രഷറര്‍ സിദ്ദീഖ് പാറോക്കോട്, എസ്.ഇ.യു. ജില്ലാ പ്രസിഡന്റ് പി.എം നവാസ്,അബൂബക്കര്‍ കാപ്പുങ്ങല്‍ സംസാരിച്ചു.
സംഘടനാ സമ്മേളനവും അനുമോദന സദസ്സും സംസ്ഥാന പ്രസിഡന്റ് അഹമ്മദ് മേത്തൊടിക ഉദ്ഘാടനം ചെയ്തു.യു.സൈനുദ്ദീന്‍ അധ്യക്ഷനായി.മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം സി.മുഹമ്മദ് ബഷീര്‍,ജില്ലാ വൈസ് പ്രസിഡന്റ് പൊന്‍പാറ കോയക്കുട്ടി ഉപഹാരസമര്‍പ്പണം നടത്തി.തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ച കെ.സി. അബ്ദുറഹ്മാന്,കെ.പി.ഉമ്മര്‍,ജമീല ടീച്ചര്‍ തിരുവേഗപ്പുറ,കെ.ഹംസ,നഫീസ ടീച്ചര്‍ അനങ്ങനടി,പി.ടിഹസ്സന് എന്നിവരെ അനുമോദിച്ചു.’പെന്ഷന് സംഘടനകളുടെ പ്രസക്തി’ എന്ന വിഷയം സംസ്ഥാന സെക്രട്ടറി എന്‍. മൊയ്ദീന് മാസ്റ്റര്‍ അവതരിപ്പിച്ചു.വി.ഹുസൈന് കുട്ടി,കെ. ഹംസ, വി.ടിഹംസ മാസ്റ്റര്‍, ടി.മുഹമ്മദുണ്ണി, എം.ടി ഹംസ,സി.എം.എ സമദ്, റഷീദ് ചതുരാല, എം.അബ്ദു ഫാറൂഖി, കറുക്കില്‍ മുഹമ്മദലി,എം.അബ്ദുല്‍ അസീസ്, ഇ.എം അബ്ദുല്‍ അസീസ് സംസാരിച്ചു.
ഭാരവാഹികള്‍: കെ.എ ഹമീദ് (പ്രസിഡന്റ്), ഇ.കെ യൂസഫ്, കെ.അബൂബക്കര്‍ മാസ്റ്റര്‍,നഫീസ ടീച്ചര്‍ അനങ്ങനടി, വി.ഹുസൈന്‍കുട്ടി, അക്ബറലി പാറോക്കോട് (വൈസ് പ്രസിഡന്റ്), ഹമീദ് കൊമ്പത്ത് (ജനറല്‍ സെക്രട്ടറി),എ.പി.അഹമ്മദ് സാലിഹ്, ടി. മുഹമ്മദുണ്ണി,സി എം.എ സമദ്, എ.കുഞ്ഞുമുഹമ്മദ്, കെ.ടി അബ്ദുല്‍ ജലീല്‍, പി.സി
സിദ്ദീഖ്, അബൂബക്കര്‍ കാപ്പുങ്ങല്‍ (ജോ.സെക്രട്ടറി), ഇ.എ സുലൈമാന്‍ (ട്രഷറര്‍), സി.എം.എ റഷീദ്, എം.ടി.ഹംസ മാസ്റ്റര്‍(ഓഡിറ്റര്‍), കളത്തില്‍ അബ്ദുള്ള, പി.ഇ.എ സലാം, കെ.ഹസ്സന് മാസ്റ്റര്‍(ഉപദേശക സമിതി) എന്നിവരെ തിരഞ്ഞെടുത്തു.
