കോട്ടോപ്പാടം: പഞ്ചായത്തിലെ കാപ്പുപറമ്പ്, അമ്പലപ്പാറ പ്രദേശങ്ങളില്‍ വിഹരിക്കുന്ന കടുവയെ പിടിക്കാന്‍ കൂടുസ്ഥാപിക്കണമെന്നും ജനങ്ങളുടെ ഭീതി ഒഴിവാക്കണമെ ന്നും ആവശ്യപ്പെട്ട് അമ്പലപ്പാറ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ അമ്പലപ്പാറ ഫോറസ്റ്റ് ഓഫിസ് ഉപരോധിച്ചു.എന്‍.ഷംസുദ്ദീന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ദീപ ഷിന്റോ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം റഷീദ് ആലായന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം അസീസ് ഭീമനാട്, കോട്ടോപ്പാടം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി ഉമ്മര്‍, മറ്റുജനപ്രതിനിധികളായ സൈനുദ്ധീന്‍ താളിയില്‍, സ്മിജിത, ഷാനിര്‍ മണലടി, ഒ.പി നിജാസ്, സി.പി.എം. ലോക്കല്‍ സെക്രട്ടറി എം.മനോജ്, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഉമ്മര്‍ മനച്ചിത്തൊടി, സി.ജെ രമേശ്, വിജയന് തിരുവിഴാംകുന്ന്, പി.സിജാദ്, സി.കെ കുഞ്ഞയമ്മു, സി.വീരാന്‍കുട്ടി, ടി.എം ഖാലിദ്, വീരാന്‍കുട്ടി പൂതാനി എന്നിവര്‍ പങ്കെടുത്തു.
