മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് മുസ്ലിം ഓര്‍ഫനേജ് കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ദാറുന്നജാത്ത് ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ 13-ാം വാര്‍ഷികാഘോഷം നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ സി.മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. അധ്യയനവര്‍ഷ ത്തെ എസ്.എസ്.എല്‍.സി. വിജയികള്‍ക്കുള്ള അവാര്‍ഡ് ദാനവും നടന്നു. എം.എം.ഒ. സി. പഴേരി മുഹമ്മദ് ഷെരീഫ് ഹാജി അധ്യക്ഷനായി. സെക്രട്ടറി ടി.എ സലാം മാസ്റ്റര്‍, വൈസ് പ്രിന്‍സിപ്പല്‍ ജസീല, എം.എം.ഒ.സി. വൈസ് പ്രസിഡന്റ് ആലിപ്പുഹാജി, സ്കൂള്‍ മാനേജര്‍ അബ്ദുല്‍ സമദ് ഹാജി, പ്രിന്‍സിപ്പല്‍ അബ്ദുല്‍ റഷീദ്, നജാത്ത് കോളജ് വൈസ് പ്രിന്‍സിപ്പല്‍ മുഹമ്മദ് അസ്ലം, ഡി.എച്ച്.എസ്.എസ്. പ്രിന്‍സിപ്പല്‍ മുഹമ്മദ് കാസിം, ഡി.എച്ച്.എസ്.എസ്. പ്രിന്‍സിപ്പല്‍ മുഹമ്മദ് കാസിം, പ്രധാന അധ്യാപിക കെ. എം സൗദത്ത് സലിം, അഡ്മിനിസ്ട്രേറ്റര്‍ അമാനുല്ല, കെ.മുനീര്‍ തുടങ്ങിയവര്‍ സംസാരി ച്ചു.
