പാലക്കാട്:ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം 2013-ന്റെ പരിധിയില്‍ വരുന്ന വിവിധ വകുപ്പു കള്‍ ജില്ലയില്‍ നടപ്പാക്കുന്ന പദ്ധതി നിര്‍വഹണ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന ഭക്ഷ്യ കമ്മീഷന് വിലയിരുത്തി.കമ്മീഷന് ചെയര്‍പേഴ്സണ്‍ ഡോ.ജിനു സഖറിയ ഉമ്മന്റെ നേതൃത്വത്തില്‍ കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗം ജില്ലയിലെ ഭക്ഷ്യ ഭദ്രതാ പദ്ധതികളുടെ നിര്‍വഹണം ഫലപ്രദമായി നടക്കുന്നതായി വിലയിരുത്തി.പൊതുവിതരണം, വനിതാ ശിശു വികസനം, പൊതു വിദ്യാഭ്യാസം, പട്ടികവര്‍ഗ്ഗ വികസനം എന്നീ വകുപ്പുകളുടെ ജില്ലാതല ഓഫിസര്‍മാര്‍ പദ്ധതി നിര്‍വ ഹണ റിപ്പോര്‍ട്ടുകള്‍ യോഗത്തില്‍ അവതരിപ്പിച്ചു.
കമ്മീഷന് ചെയര്‍പേഴ്സണ്‍ 2025 ഫെബ്രുവരിയില്‍ ജില്ലയില്‍ നടത്തിയ സന്ദര്‍ശനത്തി ന്റെ അടിസ്ഥാനത്തില്‍ നടത്തിയ ഇടപെടലുകള്‍ വലിയ മാറ്റമുണ്ടാക്കി.അട്ടപ്പാടി, പറമ്പിക്കുളം മേഖലകളിലെ വിവിധ ഗോത്രവര്‍ഗ്ഗ ഊരുകളിലെ 130-ല്‍ അധികം കുടുംബങ്ങള്‍ക്ക് സഞ്ചരിക്കുന്ന റേഷന്‍ കട വഴി നേരിട്ട് ഭക്ഷ്യധാന്യം എത്തിക്കാന്‍ ഇതിലൂടെ കഴിഞ്ഞു. പറമ്പിക്കുളം വന്യജീവി സങ്കേതത്തിലെ അങ്കണവാടിയില്‍ എത്തിച്ചേരാന്‍ കഴിയാത്ത ഉറവമ്പാടി ഊരിലെ കുട്ടികള്‍ക്ക് പോഷകാഹാരം എത്തി ക്കാന്‍ നടപടി സ്വീകരിച്ചതായും പ്രദേശത്ത് പ്രീ-പ്രൈമറി സ്കൂള്‍ ആരംഭിക്കാന്‍ കഴിഞ്ഞതായും കമ്മീഷന് അറിയിച്ചു.
ജില്ലയില്‍ ഭക്ഷ്യ ഭദ്രതാ പദ്ധതികളുടെ നിര്‍വഹണം കൂടുതല്‍ കാര്യക്ഷമമാക്കു ന്നതിനുള്ള നിര്‍ദേശങ്ങള്‍ കമ്മീഷന് ഉദ്യോഗസ്ഥര്‍ക്ക് നല്കി.
യോഗത്തില്‍ അഡീഷണല്‍ ഡിസ്ട്രിക് മജിസ്ട്രേറ്റ് കെ.സുനില്‍ കുമാര്‍ അധ്യക്ഷ നായി.കമ്മീഷന് അംഗങ്ങളായ ഷീല വിജയകുമാര്‍, മുരുകേഷ് ചെറുനാലി, കമ്മീഷന് മെമ്പര്‍ സെക്രട്ടറി ബിജു ശങ്കര്‍,ഐ.സി.ഡി.എസ്. ജില്ലാ പ്രോഗ്രാം ഓഫിസര്‍ മിനി മോള് ജില്ലാ സപ്ലൈ ഓഫിസര്‍ ബീന. എ.എസ്.ടി.ജെ,പട്ടിക വര്‍ഗ്ഗവകുപ്പ് ജില്ലാ വികസന ഓഫിസര്‍ ഷമീന ജില്ലാ നൂണ്മീല് സൂപ്പര്‍വൈസര്‍ സുധീര്‍, കുടുബശ്രീ, സപ്ലൈക്കോ മേഖല മാനേജര്‍ സുമ, എഫ്.സി.ഐ. എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥര്‍, ജില്ലയിലെ സപ്ലൈ ഓഫിസര്‍മാര്‍, സി.ഡി.പിഒമാര്, തുടങ്ങിയവര്‍ പങ്കെടുത്തു.
ഗോത്രവര്‍ഗ്ഗ ഉന്നതി സന്ദര്‍ശനം
ഭക്ഷ്യ ഭദ്രതാ പദ്ധതികളുടെ നിര്‍വഹണ പുരോഗതി വിലയിരുത്തുന്നതിന്റെ ഭാഗമായി കമ്മീഷന് അംഗങ്ങളായ മുരുകേഷ് ചെറുനാലി, ഷീലാ വിജയകുമാര്‍,മെമ്പര്‍ സെക്രട്ടറി ബിജു ശങ്കര്‍ എന്നിവര്‍ കൊല്ലങ്കോട് റയിഞ്ച് പരിധിയിലെ ആട്ടേമ്പതി തെക്കേ കോളനി, തങ്കമ്മ കോളനി എന്നീ ഗോത്രവര്‍ഗ്ഗ ഉന്നതികള്‍ സന്ദര്‍ശിച്ചു.ഗുണഭോക്താക്കളെ നേരില്‍ കണ്ട് ഭക്ഷ്യ ഭദ്രതാ നിയമപ്രകാരമുള്ള പദ്ധതികളുടെ ആനുകൂല്യം ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തി.ആട്ടേമ്പതി ഉന്നതിയില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ നം.145 ല്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനം വിലയിരുത്തി. അങ്കണവാടിയുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്കി.ഉച്ചഭക്ഷണ പദ്ധതി നിര്‍വഹണം വിലയിരുത്തുന്നതിനായി കമ്മീഷന് ഉന്നതിയില എ.യു.പി സ്കൂള്‍ സന്ദര്‍ശിച്ചു.സന്ദര്‍ശനത്തില്‍ പൊതുവിതരണം, വനിതാ ശിശു വികസനം, പട്ടിക വര്‍ഗ്ഗം, പൊതു വിദ്യാഭ്യാസം, റവന്യൂ, വനം വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.
