പാലക്കാട്:എസ്.ഐ.ആര്. ഇ-റോള്‍ തയ്യറാക്കുന്നതുമായി ബന്ധപ്പെട്ട് ഇലക്ടോറല്‍ റോള്‍ ഒബ്സര്‍വര്‍ കെ.ബിജുവിന്റെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര് ന്നു.തീവ്ര വോട്ടര്‍ പട്ടിക പരിഷ്ക്കരണവുമായി ബന്ധപ്പെട്ട് ജില്ലയിലെ പ്രവര്‍ത്തന പുരോഗതി ഒബ്സര്‍വര്‍ വിലയിരുത്തി.അര്‍ഹരായ എല്ലാവരും പട്ടികയില്‍ ഉള്‍പ്പെടുന്നു എന്ന് എല്ലാ ഇ.ആര്.ഒമാരും ഉറപ്പുവരുത്തേണ്ടതാണെന്നും,വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്യുന്നവരുടെ കാര്യത്തില്‍ കൃത്യമായ പരിശോധന വേണമെന്നും ഒബ്സര്‍വര്‍ നിര്‍ദ്ദേശിച്ചു. ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ എം. എസ്. മാധവിക്കുട്ടി, ഒറ്റപ്പാലം സബ് കലക്ടര്‍ അന്‍ജീത് സിംഗ്, ആര്.ഡി.ഒ. കെ.മണി കണ്ഠന്, ഇലക്ഷന് ഡെപ്യൂട്ടി കലക്ടര്‍ എസ്.സജിദ്, ഇ.ആര്.ഒമാര്‍, എ.ഇ.ആര്‍ഒമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
