പാലക്കാട്:ജില്ലയില്‍ നടപ്പിലാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷ മമായും സമയബന്ധിതമായും പൂര്‍ത്തിയാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം. കേന്ദ്രാവി ഷ്കൃത പദ്ധതികളുടെ ജില്ലാതല കോ-കോര്‍ഡിനേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് സമി തി (ദിശ) യോഗത്തിലാണ് സമിതി ചെയര്മാന് കൂടിയായ വി.കെ. ശ്രീകണ്ഠന് എം.പി. നിര്‍ദേശം നല്‍കിയത്.പാലക്കാട് കെ.പി.എം. ഹോട്ടലില്‍ 2025-26 സാമ്പത്തിക വര്‍ഷ ത്തെ മൂന്നാം പാദ യോഗമാണ് ചേര്‍ന്നത്.
ജില്ലയുടെ വികസനവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട 95 പദ്ധതികളുടെ പുരോഗതി വിലയിരുത്തി.ദേശീയപാത വികസനം, കഞ്ചിക്കോട് ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ നിര്‍മാണം, പാലക്കാട് റെയില്‍വേ സ്റ്റേഷനിലെ പിറ്റ് ലൈന്‍ പ്രവൃത്തികള്‍ എന്നിവ യുടെ നിലവിലെ അവസ്ഥ എം.പി. ചോദിച്ചറിഞ്ഞു.കൂടാതെ, ജല്‍ ജീവന് മിഷന് വഴിയുള്ള കുടിവെള്ള കണക്ഷനുകള്‍, അമൃത് പദ്ധതി, പി.എം.എ.വൈ. ഭവന നിര്‍മാണം തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങളും അവലോകനം ചെയ്തു.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ ഗുണഭോക്താ ക്കള്‍ക്കും 100 ദിവസം തൊഴില്‍ ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കണം.പദ്ധതി നിര്‍വ ഹണത്തില് എന്തെങ്കിലും തരത്തിലുള്ള തടസ്സങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍ അത് ഉദ്യോഗസ്ഥര്‍ അറിയിക്കണം.ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യം, കാര്‍ഷിക വികസന പദ്ധതികള്‍ എന്നിവയുടെ ഗുണഫലം സാധാരണക്കാരിലേക്ക് കൃത്യമായി എത്തുന്നു ണ്ടെന്ന് ഉറപ്പുവരുത്തണമെന്നും എം.പി നിര്‍ദേശിച്ചു.
മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.നീതു ശങ്കര്‍, പാലക്കാട് നഗരസഭ ചെയര്മാന് പി.സ്മിതേഷ്, മണ്ണാര്‍ക്കാട് നഗരസഭ ചെയര്‍പേഴ്സണ്‍ കെ.സജ്ന, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സൗമ്യ വിനേഷ് (മരുതറോഡ്), മേരി ജോസഫ് (തച്ചമ്പാറ), ഷിബു സിറിയക് (അഗളി) ജില്ലാ കലക്ടറുടെ പ്രതിനിധിയായ ഡെപ്യൂട്ടി കളക്ടര്‍ (എല്‍.എ), ദിശ കണ്‍വീനറായ ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
