മണ്ണാര്‍ക്കാട്: തെങ്കര-കോട്ടോപ്പാടം പഞ്ചായത്തുകളില്‍ എം.എല്‍.എ. ഫണ്ട് വിനി യോഗിച്ച് നവീകരണം പൂര്‍ത്തിയാക്കിയ മൂന്ന് റോഡുകള്‍ എന്‍.ഷംസുദ്ദീന് എം.എല്‍.എ. നാടിന് സമര്‍പ്പിച്ചു.
പ്രാദേശിക വികസന ഫണ്ട് വിനിയോഗിച്ച് നവീകരിച്ച തെങ്കരയിലെ കൈനിക്കോട്-ആശാരിക്കുന്ന്-സോമന്‍പടി റോഡ്, ആസ്തിഫണ്ട് ഉപയോഗിച്ച് നവീകരിച്ച മണലടി-കൈക്കോട്ടുംപള്ളിയാല് റോഡ്, കോട്ടോപ്പാടത്തെ പട്ടംതൊടിക്കുന്ന്-പൊതുവപ്പാടം-എസ്.ടി. റോഡ് എന്നിവയാണ് ഗതാഗതത്തിനായി തുറന്നുനല്‍കിയത്.
കൈനിക്കോട് ജില്ലാ പഞ്ചായത്ത് അംഗങ്ങളായ റഫീക്ക പാറോക്കോട്ടിലും, മണലടി യില്‍ ബീന ജോയിയും, പട്ടംതൊടിക്കുന്നില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രനും അധ്യക്ഷയായി.
ജനപ്രതിനിധികളായ റഷീദ് ആലായന്‍, ഗിരീഷ് ഗുപ്ത, വിജീഷ് കൈനിക്കോട്, അന്‍വര്‍ മണലടി, സെറീന, ബിജി ടോമി, സിനി നിജോ, പൊതുപ്രവര്‍ത്തകരായ ടി.കെ ഫൈസല്‍, കുരിക്കള്‍ സൈദ്, വട്ടോടി വേണുഗോപാല്‍, മജീദ് തെങ്കര, ഹംസക്കുട്ടി, മോഹനന്, റഷീദ്, കൃഷ്ണന്‍കുട്ടി, സലാം മാസ്റ്റര്‍, ഷമീര്‍ പഴേരി, ഖാലിദ് കുന്നത്ത്, ടി.കെ ഹംസക്കുട്ടി, ജബ്ബാര്‍ മാസ്റ്റര്‍, ഹാരിസ് കോല്‍പ്പാടം, സാദിക്കലി, നൗഫല്‍ തോണിക്കര, ഉബൈദുള്ള മുണ്ടോടന്‍, യൂസഫ് സലഫി, സഫുവാന്‍, സലാം കുന്നന്, സൈദുപ്പ, സിദ്ധീഖ് ഹിഷാമി, നിജോ വര്‍ഗീസ്, ഒ.പി ഹംസ, സലീം കുത്തനില്‍, എ.വി മത്തായി തുടങ്ങിയവര്‍ പങ്കെടുത്തു.
