പാലക്കാട്:കേരളത്തിന്റെ സാമൂഹ്യചരിത്രം അടിസ്ഥാനമാക്കി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന സി.എം. മെഗാ ക്വിസ് മത്സരത്തിന്റെ സ്കൂള്‍ /കോളജ് വിദ്യാര്‍ഥിക ള്‍ക്കുള്ള ജില്ലാതല മത്സരം പാലക്കാട് മേഴ്സി കോളേജില്‍ നടന്നു.ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ് എന്നിവര്‍ സംയുക്തമായാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്.
വിജയികള്‍ ഇവര്‍
സ്കൂള്‍ വിഭാഗത്തില്‍ ചിറ്റിലഞ്ചേരി എം.എന്‍. കെ.എം. എച്ച്. എസ്.എസിലെ വിദ്യാര്‍ഥികളായ അസ്ലം അഹദ്, ടി.എ റിഷാന് ഇബ്രാഹിം എന്നിവര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി.കോളേജ് തലത്തില്‍ പാലക്കാട് എന്‍.എസ്.എസ്. എഞ്ചിനീയറിങ് കോളജിലെ വിദ്യാര്‍ഥികളായ പി.നവനീത് കൃഷ്ണന്, പി.നയന എന്നിവര്‍ ഒന്നാം സ്ഥാനം നേടി.സ്കൂള്‍ വിഭാഗത്തില്‍ രണ്ടാം സ്ഥാനം കുമരംപുത്തൂര്‍ കല്ലടി എച്ച്.എസ്എസിലെ വിദ്യാര്‍ഥികളായ അദ്വൈദ് രമേഷ്, അഭിമന്യു രമേഷ് എന്നിവരും മൂന്നാം സ്ഥാനം കടമ്പൂര് ജി.എച്ച്.എസ്. എസിലെ വി ശ്രീഹരി, പി.എം അനാമിക എന്നിവരും കരസ്ഥമാക്കി.കോളജ് വിഭാഗത്തില്‍ ചിറ്റൂര്‍ ഗവ.കോളജിലെ വിദ്യാര്‍ഥികളായ എ.എന്‍ അബ്ദുല്‍ സലാം, എസ്.അശ്വിന് എന്നിവര്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി.ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി പട്ടാമ്പി റീജിനല്‍ സെന്ററിലെ വിദ്യാര്‍ഥികളായ കെ.ജി പ്രിന്‍സ്, എ.നൗഷാദ് എന്നിവര്‍ മൂന്നാസ്ഥാനവും കരസ്ഥമാക്കി.
81 ടീം, 62 ചോദ്യങ്ങള്‍
രാവിലെ 10 മുതല്‍ സ്കൂള്‍ തല മത്സരങ്ങളും ഉച്ചയ്ക്ക് 2.30 മുതല്‍ കോളജ് തല മത്സര ങ്ങളും നടന്നു.സ്കൂള്‍ തല മത്സരത്തില്‍ ജില്ലയിലെ മൂന്ന് വിദ്യാഭ്യാസ ജില്ലകളില്‍ നിന്നായി 29 ടീമുകളും, കോളജ്തല മത്സരങ്ങളില്‍ ജില്ലയിലെ വിവിധ കോളേജുകളില്‍ നിന്നായി 52 ടീമുകളുമാണ് പങ്കെടുത്തത്.20 ചോദ്യങ്ങള്‍ ഉള്‍പ്പെട്ടതായിരുന്നു പ്രാഥമിക റൗണ്ട്.ആദ്യ റൗണ്ടില്‍ നിന്ന് തിരഞ്ഞെടുത്ത രണ്ട് പേരടങ്ങിയ ആറ് സംഘങ്ങളാണ് അവസാനഘട്ടത്തില്‍ മത്സരിച്ചത്.ഈ ഘട്ടത്തില്‍ വിജയിച്ച ആദ്യ മൂന്ന് സ്കൂള്‍, കോളജ് തലങ്ങളിലെ ടീമുകള്‍ സംസ്ഥാന തല മത്സരത്തില്‍ പങ്കെടുക്കും.അവസാന ഘട്ടത്തില്‍ 42 ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തിയത്.സംസ്കാരികം, കായികം, അന്താരാ ഷ്ട്രം, സാങ്കേതിക വിദ്യ, തുടങ്ങി വിവിധ വിഷയങ്ങള്‍ സ്പര്‍ശിച്ച ചോദ്യങ്ങളാണ് ക്വിസ് മത്സരത്തില്‍ ഉള്‍പ്പെടുത്തിയത്.
സംസ്ഥാനതലത്തിലെ സ്കൂള്‍തല മത്സര വിജയികള്‍ക്ക് ഒന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും രണ്ടാം സമ്മാനമായി മൂന്ന് ലക്ഷം രൂപയും മൂന്നാം സമ്മാനമായി രണ്ട് ലക്ഷം രൂപയും ലഭിക്കും.കോളജ്തല മത്സര വിജയികള്‍ക്ക് ഒന്നാം സമ്മാനമായി മൂന്ന് ലക്ഷം രൂപയും രണ്ടാം സമ്മാനമായി രണ്ട് ലക്ഷം രൂപയും, മൂന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും സമ്മാനമായി നല്‍കും. മെമന്റോ, പ്രശസ്തി പത്രം എന്നിവയും വിജയി കള്‍ക്ക് ലഭിക്കും. തിരുവല്ല മാര്‍ത്തോമ്മ കോളജിലെ അസിസ്റ്റന്റ് പ്രൊ. ഡോ.ജി.കെ ആഗ്നേയ് മത്സരത്തിന് നേതൃത്വം നല്കി.ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ പ്രിയ.കെ ഉണ്ണികൃഷ്ണന് സ്കൂള്‍ വിഭാഗം വിജയികള്‍ക്കുള്ള പുരസ്കാരങ്ങള്‍ നല്കി.കോളേജ് തലത്തില്‍ വിജയിച്ചവര്‍ക്കുള്ള പുരസ്കാരങ്ങള്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാ ഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എ.കെ ഷീല ദേവി നല്കി.ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ടി.എം സലീന ബീവി, സി.എം മെഗാ ക്വിസ് ജില്ലാ തല നോഡല്‍ ഓഫി സര്(കോളജ് വിഭാഗം) കെ.ആര് രമേശ് ബാബു എന്നിവര്‍ സമാപന പരിപാടിയി ല്‍ പങ്കെടുത്തു.
