കോട്ടോപ്പാടം:സംസ്ഥാന ബജറ്റില്‍ അധ്യാപകരേയും ജീവനക്കാരേയും കബളിപ്പിച്ചെ ന്നാരോപിച്ച് കേരള സ്കൂള്‍ ടീച്ചേഴ്സ് യൂണിയന് മണ്ണാര്ക്കാട്ഉപജില്ലാ കമ്മിറ്റി കോട്ടോപ്പാടത്ത് പ്രതിഷേധ സംഗമം നടത്തി.
പതിനൊന്നാം ശമ്പള പരിഷ്കരണ കുടിശിക നല്‍കാതെ പുതിയ ശമ്പളക്കമ്മീഷനെ പ്രഖ്യാപിച്ചത് ജീവനക്കാരെ പരിഹസിക്കലാണെന്ന് കെ.എസ്.ടി.യു. കുറ്റപ്പെടുത്തി. ഉറപ്പുള്ള പെന്ഷന് എന്ന വാഗ്ദാനം ആവര്‍ത്തിക്കുന്നതല്ലാതെ പങ്കാളിത്ത പെന്ഷന് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല.ഉച്ചഭക്ഷണ ഫണ്ട് വര്‍ധിപ്പിക്കുന്നതിലോ, പ്രീ-പ്രൈമറി, ബി.ആര്.സി. സ്പെഷ്യലിസ്റ്റ് അധ്യാപകര്‍ക്ക് അംഗീകാരം നല്കുന്ന തിലോ ബജറ്റ് മൗനം പാലിക്കുകയാണ്. ഇരുപതിനായിരത്തോളം അധ്യാപകരുടെ നിയമനാംഗീകാരവും ജോലി സംരക്ഷണവും അവഗണിക്കപ്പെട്ടു.തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള ഈ ഇലക്ഷന് സ്റ്റണ്ടിനെതിരെ സംഘടനകള്‍ക്ക് അതീതമായി ജീവനക്കാര്‍ ഒറ്റക്കെട്ടായി പ്രതികരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന ട്രഷറര്‍ സിദ്ദീഖ് പാറോക്കോട് ഉദ്ഘാടനം ചെയ്തു.ഉപജില്ലാ പ്രസിഡന്റ് സലീം നാലകത്ത് അധ്യക്ഷനായി.സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.ആര് അലി, സംസ്ഥാന വനിതാ വിംഗ് കണ്‍വീനര്‍ കെ.എം സാലിഹ, ജില്ലാ പ്രസിഡന്റ് കെ.പി.എ സലിം, ഉപജില്ലാ സെക്രട്ടറി പി. മുഹമ്മദാലി, പി.അന്‍വര്‍ സാദത്ത്, കെ.ജി മണികണ്ഠന്, പി അബ്ദുല്‍ നാസര്‍, എന്‍ ഷാനവാസലി, ടി.പി മന്‍സൂര്‍, കെ.ടി ഹാരിസ്, സലാം സുറുമ, പി.പി ഹംസ, കെ.വി ഇല്യാസ്, പി.അബ്ദുല്‍ കരീം., സിദാന് സിദ്ദീഖ്, ഫാത്തിമത്ത് സുഹറ, കെ.സുഹറ, തബസും താജ്, ബഷീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
