മണ്ണാര്‍ക്കാട്:അഞ്ചാം ലോക കേരള സഭയിലേക്ക് മണ്ണാര്‍ക്കാട് സ്വദേശിയും പ്രമുഖ ടെക്സ്റ്റൈല്‍ വ്യവസായിയുമായ സന്ദീപ് കൊക്കൂണ്‍ തെരഞ്ഞെടുക്കപ്പെട്ടു. മണ്ണാര് ക്കാട് തെങ്കര പുഞ്ചകോട് സ്വദേശിയായ സന്ദീപ്, നാലാം ലോക കേരള സഭയില്‍ പ്രത്യേക ക്ഷണിതാവായിരുന്നു.ബിസിനസ് രംഗത്തെ മികച്ച നേട്ടങ്ങളും സാമൂഹിക പ്രവര്‍ത്തനങ്ങളിലെ സജീവ സാന്നിധ്യവും മുന്‍നിര്‍ത്തിയാണ് ഇത്തവണ അദ്ദേഹ ത്തെ സഭയിലെ ഔദ്യോഗിക അംഗമായി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചത്.
ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ വസ്ത്ര നിര്‍മാണ കമ്പനിയായ കൊക്കൂണ്‍ അപ്പരല്സിന്റെ ഡയറക്ടറായ സന്ദീപ്, ഇന്ത്യയിലെ സില്‍ക്ക്-എത്നിക് വെയര്‍ ഫാഷന്‍ രംഗത്തെ ശ്രദ്ധേയനായ കണ്‍സള്‍ട്ടന്റ് കൂടിയാണ്.സ്കോട്ട് വില്‍സണ്‍, വാരിയര്‍, മൗര്യ വസ്ത്ര, കൊക്കൂണ്‍ ഫാബ്രിക്സ്, ഹൗസ് ഓഫ് കോട്ടണ്‍,
തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകള്‍ ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് പുറത്തിറക്കുന്നത്.
മണ്ണാര്‍ക്കാട് നിന്ന് തുടങ്ങി ഇന്ത്യയിലെ വിവിധ നഗരങ്ങളിലും വിദേശ രാജ്യങ്ങളിലും മികച്ച വിപണി കണ്ടെത്താന്‍ ഈ യുവ വ്യവസായിക്ക് സാധിച്ചിട്ടുണ്ട്.പ്രവാസികളുടെ പ്രശ്നങ്ങളും കേരളത്തിന്റെ വികസനസാധ്യതകളുമെല്ലാം ചര്‍ച്ച ചെയ്യുന്ന ഈ വലിയവേദിയില്‍ 125 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്ക്കൊപ്പാണ് സന്ദീപും പങ്കെടുത്തത്.
