കോട്ടോപ്പാടം:കോട്ടോപ്പാടം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി മഹാത്മാഗാന്ധി തൊഴിലുറപ്പ് സംരക്ഷണ സംഗമം നടത്തി.മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കേന്ദ്ര സര്‍ക്കാര്‍ അട്ടിമറിച്ചെന്നാരോപിച്ചായിരുന്നു പ്രതിഷേധം.ഡി.സി.സി. ജനറല്‍ സെക്രട്ടറി പി.അഹമ്മദ് അഷ്റഫ് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് ഉമ്മര്‍ മനച്ചിത്തൊടി അധ്യക്ഷനായി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അസീസ് ഭീമനാട് മുഖ്യപ്രഭാഷണം നടത്തി.എ.അസൈനാര്‍, കെ.ജി ബാബു, ടി.കെ ഇപ്പു, കൊച്ചുനാരായണന്, കൃഷ്ണപ്രസാദ്, അസീസ്, അഷറഫ്, അസീസ്, സിജാദ്, ഷാനിര്‍ ബാബു, സാനര്‍ ബാബു, സലീം തെയ്യാട്ടുചിറ,കുമാരകൃഷ്ണന്‍, സമദ് നാലകത്ത്, അന്‍വര്‍ സാജിത്ത്, ദീപ ഷിന്റോ എന്നിവര്‍ സംസാരിച്ചു.
