പാലക്കാട്:തകര്‍ച്ചയിലായ ഹോട്ടല്‍ മേഖലയെ രക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തര പാക്കേജ് പ്രഖ്യാപിക്കണമെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന് പാലക്കാട് ജില്ല എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.എം.ആര് റസാക്ക് ഉദ്ഘാടനം ചെയ്തു.

വര്‍ക്കിംഗ് പ്രസിഡന്റ് റിയാസ് പട്ടാമ്പി അധ്യക്ഷനായി.സംസ്ഥാന ജനറല്‍ സെക്രട്ടറി യായി തിരഞ്ഞെടുക്കപ്പെട്ട എന്‍.എം.ആര് റസാക്ക്, സംസ്ഥാന വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഷിനാജ് റഹ്മാന് എന്നിവരെ ആദരിച്ചു.ജില്ലാ പ്രസിഡന്റായി ഫിറോസ് ബാബു മണ്ണാര്‍ക്കാടിനെ തിരഞ്ഞെടുത്തു.ഹോട്ടല്‍, റസ്റ്റോറന്റ് മേഖലയിലെ പ്രതിസന്ധികള്‍ യോഗം ചര്‍ച്ച ചെയ്തു.അംഗങ്ങള്‍ക്ക് വേണ്ടി സംസ്ഥാന കമ്മിറ്റി നടപ്പിലാക്കിയിട്ടുള്ള മരണാനന്തര ധനസഹായ പദ്ധതി കെ.എച്ച്.ആര്.എ. സുരക്ഷാ പദ്ധതി ജില്ലയില്‍ വിപുലമായി നടപ്പാക്കാനും തീരുമാനിച്ചു.

ജില്ലാ സെക്രട്ടറി കെ.എം ഷാജി, ജില്ലാ ട്രഷറര്‍ എന്‍.സി സുനു ആലത്തൂര്‍ എന്നിവര്‍ സംസാരിച്ചു.
