മെസ്കോണ്‍ അന്താരാഷ്ട്ര സമ്മേളനം തുടങ്ങി
മണ്ണാര്‍ക്കാട്: അറിവ് നിര്‍മാണത്തിലൂടെ സമൂഹത്തെ ശാക്തീകരിക്കണമെന്നും വിദ്യാഭ്യാസം സമാധാനത്തിനുള്ള വലിയ വേദിയാകണമെന്നും ഫിലിപ്പീന്‍സിലെ ഗോള്‍ഡന്‍ സ്റ്റേറ്റ് കോളജ് പ്രസിഡന്റ് ഡോ.വറാന് എ.മാനിലേ പറഞ്ഞു.എം.ഇ.എസ്. കല്ലടി കോളജില്‍ മെസ്കോണ്‍ അന്താരാഷ്ട്ര സമ്മേളനം ഉദ്ഘാടനം ചെയ്യുകയാ യിരുന്നു അദ്ദേഹം. അറിവുപകരുന്നതിനുള്ള കൂട്ടായ്മയുടെയും പ്രതിബദ്ധതയുടേയും വേദിയായി അക്കാദമിക ചര്‍ച്ചകള്‍ മാറണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരമ്പരാഗത അറിവുകളും കലകളും തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടുമ്പോള്‍ അവയുടെ പാരമ്പര്യം സംരക്ഷിക്കപ്പെടുന്നതിനൊപ്പം ആധുനികതയും കൈവരിച്ചി ട്ടുണ്ടെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ കേരള കലാമണ്ഡലം കല്‍പ്പിത സര്‍വ കലാശാല വൈസ് ചാന്‍സിലര്‍ ഡോ.ബി അനന്തകൃഷ്ണന് പറഞ്ഞു. എം.ഇ.എസ്. കല്ലടി കോളേജ് പ്രിന്‍സിപ്പല്‍ ഡോ.പി.എം ജാസ്മിന് അധ്യക്ഷയായി.
കോളജ് മാനേജ്മെന്റ് കമ്മിറ്റി ചെയര്മാന് കെ.സി.കെ സയ്യിദ് അലി, കല്ലടികോളേജ് ഓട്ടോണമസ് ഗവേണിംഗ് ബോഡി ചെയര്മാന് ഡോ.കെ.പി വിനോദ്കുമാര്‍, മലേഷ്യ യിലെ യൂണിവേഴ്സിറ്റി ടെക്നോളജിയിലെ ഡോ.നൂര്‍ സാഹിറ, ഫിലപ്പീന്‍സിലെ ഗോള്‍ഡന്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റി പ്രൊഫസര്‍മാരായ ഡോ.ജി.ഫെര്‍ഡിനാന്‍ഡ്, ഡോ.റിച്ചാര്‍ഡ്, യു.റൊസാലിയോ, ഡോ.എല്‍മര്‍, നേപ്പാള്‍ ലുംബിനി മെഡിക്കല്‍ കോളജിലെ ഡോ. അലോക് അട്രേയ,കോളജ് മാനേജ്മെന്റ് കമ്മിറ്റി ട്രഷറര്‍ സി.പി ഷിഹാബുദ്ദീന്, ഡോ. സി.രാജേഷ്, പി.ടി.എ വൈസ് പ്രസിഡന്റ് കെ .അഷ്റഫ്, കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോടി.കെ ജലീല്‍, ഡോ.എ. അസ്ഹര്‍, മെസ്കോണ്‍ കോര്‍ഡിനേറ്റര്‍ ഡോ.വി.കെ നസിയ,ജോയിന്റ് കോര്‍ഡിനേറ്റര്‍ ഡോ.പി.മുഹമ്മദ് റാഫി എന്നിവര്‍ സംസാരിച്ചു.
കേരളാ സ്റ്റേറ്റ് ഹയര്‍ എഡ്യൂക്കേഷന്‍ കൗണ്‍സിലിന്റെ സഹകരണത്തോടെ നടക്കുന്ന സമ്മേളനം ശനിയാഴ്ച സമാപിക്കും.
