പെന്‍ഷനേഴ്സ് ലീഗ് ജില്ലാ പ്രതിനിധി സമ്മേളനം നാളെ
മണ്ണാര്‍ക്കാട്: കേരളാ സര്‍വീസ് പെന്‍ഷനേഴ്സ് ലീഗ് ജില്ലാ പ്രതിനിധി സമ്മേളനം നാളെ മണ്ണാര്‍ക്കാട് ഫായിദ ടവറില്‍ നടക്കും.രാവിലെ 10ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി എന്‍.ഷംസുദ്ദീന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും.സംസ്ഥാന സെക്രട്ടറി യേറ്റംഗം കളത്തില്‍ അബ്ദുള്ള മുഖ്യാതിഥിയാകും.കെ.എസ്.പി.എല്‍ ജില്ലാ അഡ് ഹോക് കമ്മിറ്റി ചെയര്മാന് കെ.എ ഹമീദ് അധ്യക്ഷനാകും.സംസ്ഥാന ജനറല്‍ സെക്രട്ടറി എ.കെ സൈനുദ്ദീന്‍ പ്രമേയ പ്രഭാഷണം നടത്തും.യു.സൈനുദ്ദീന്‍, കെ.അബൂബക്കര്‍ മാസ്റ്റര്‍, ഇ.എ സുലൈമാന്‍, ടി.ഹൈദ്രു മാസ്റ്റര്‍, ഇ.കെ യൂസഫ്, അബ്ദുറഹ്മാന് കുന്നത്ത്, പി.ഉണ്ണീന്‍കുട്ടി മാസ്റ്റര്‍, കെ.പി.എ സലീം, പി.എം നവാസ്, ജില്ലാ അഡ്ഹോക് കമ്മിറ്റി കണ്‍വീനര്‍ ഹമീദ് കൊമ്പത്ത്, അബൂബക്കര്‍ കാപ്പുങ്ങല്‍ എന്നിവര്‍ സംസാരിക്കും.
11ന് സംഘടനാ സമ്മേളനവും അനുമോദന സദസ്സും മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ്് മരക്കാര്‍ മാരായമംഗലം ഉദ്ഘാടനം ചെയ്യും.പി.മുഹമ്മദുണ്ണി മാസ്റ്റര്‍ അധ്യക്ഷനാകും.’പെന്ഷന് സംഘടനകളുടെ പ്രസക്തി’ എന്ന വിഷയം സംസ്ഥാന വൈസ് പ്രസിഡന്റ് എ.എം അബൂബക്കര്‍ അവതരിപ്പിക്കും. തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ച ടി.ഹൈദ്രു മാസ്റ്റര്‍ (മെമ്പര്‍,പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത്), ജമീല ടീച്ചര്‍ (പ്രസിഡന്റ് ,തിരുവേഗപ്പുറ ഗ്രാമ പഞ്ചായത്ത്), കെ.സി അബ്ദുറഹ്മാന് (അധ്യക്ഷന്‍,പൊതുമരാമത്ത് സ്ഥിരം സമിതി, മണ്ണാര്‍ക്കാട് നഗരസഭ),കെ.പി.ഉമ്മര്‍(വൈസ്പ്രസിഡന്റ്, കോട്ടോപ്പാടം പഞ്ചായത്ത്), കെ.ഹംസ മാസ്റ്റര്‍ (ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍,തച്ചനാട്ടുകര പഞ്ചായത്ത്),നഫീസ ടീച്ചര്‍ (മെമ്പര്‍, അനങ്ങനടി പഞ്ചായത്ത്), പി.ടി ഹസ്സന് മാസ്റ്റര്‍(മെമ്പര്‍, തച്ചനാട്ടുകര പഞ്ചായത്ത്) എന്നിവര്‍ക്ക് മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം സി.മുഹമ്മദ് ബഷീര്‍ ഉപഹാരങ്ങള്‍ സമര്‍പ്പിക്കും.
പാറയില്‍ മുഹമ്മദലി, ടി. മുഹമ്മദുണ്ണി,എ.പി അഹമ്മദ് സാലിഹ്, കെ.ഹസ്സന് മാസ്റ്റര്‍, എ.കുഞ്ഞുമുഹമ്മദ്,വി.ടി ഹംസ മാസ്റ്റര്‍, കെ.ഹംസ,അക്ബറലി പാറോക്കോട്, റഷീദ് ചതുരാല,എം. അബ്ദു ഫാറൂഖി, എം.അബ്ദുല്‍ അസീസ് എന്നിവര്‍ സംസാരിക്കും. തുടര്‍ ന്ന് കൗണ്‍സില്‍ മീറ്റ് സംസ്ഥാന പ്രസിഡന്റ് അഹമ്മദ് മേത്തൊടിക ഉദ്ഘാടനം ചെ യ്യും.കെ.അബ്ദുസ്സലാം മാസ്റ്റര്‍ അധ്യക്ഷനാകും.സംസ്ഥാന സെക്രട്ടറി എന്‍.മൊയ്തീന് തിരഞ്ഞെടുപ്പ് നിയന്ത്രിക്കും.കെ.പി അബ്ദുറഹ്മാന് കെ.പി മജീദ് എന്നിവര്‍ സംസാ രിക്കും.
