ചങ്ങലീരിയില് കാട്ടുപന്നി യുവാവിനെ വീടിന്റെ സിറ്റൗട്ടില്‍ വെച്ച് ആക്രമിച്ചു
കുമരംപുത്തൂര്‍:മണ്ണാര്‍ക്കാട് താലൂക്കില്‍ കാട്ടുപന്നിശല്യം അതിരുകടക്കുന്നു. കുമരംപുത്തൂര്‍ പഞ്ചായത്തിലെ ചങ്ങലീരി മോതിക്കലില് വീടിന്റെ സിറ്റൗട്ടില്‍ നില്‍ക്കുകയായിരുന്ന യുവാവിനെ കാട്ടുപന്നി ആക്രമിച്ചു.
ഇടിഞ്ഞാടി വെള്ളാഞ്ചീരി അഷ്റഫിന്റെ മകന് മുസഫി(20)റിനാണ് പരിക്കേറ്റ ത്.ബുധനാഴ്ച രാവിരെ ഏഴേകാലോടെ പിതാവിനൊപ്പം ജോലിക്ക് പോകാനിറങ്ങു മ്പോഴായിരുന്നു സംഭവം.പറമ്പില്‍ നിന്നും പാഞ്ഞെത്തിയ പന്നി ആക്രമിക്കുക യായിരുന്നുവെന്ന് മാതാവ് പറഞ്ഞു.ഉടന്‍ യുവാവ് വീടിനകത്തേക്ക് ഓടിക്കയറി തിനാല്‍ കൂടുതല്‍ അപായമുണ്ടായില്ല.പന്നിയുടെ തേറ്റതട്ടി ഇടതുകാലിന്റെ മുട്ടിന് പരിക്കേറ്റ മുസഫിര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി.പരിശോധിച്ച ഡോക്ടര്‍ ഒരാഴ്ചത്തെ വിശ്രമവും നിര്‍ദേശിച്ചു.
ഇക്കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ തുടര്‍ച്ചയായി മൂന്നാമത്തെ കാട്ടുപന്നി ആക്രമണ മാണ് താലൂക്ക് പരിധിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.ചൊവാഴ്ച പകല്‍ സമയത്ത് കൈത ച്ചിറയിലെ റബര്‍തോട്ടത്തില്‍ വെച്ച് തൊഴിലാളിയായി പുതുപ്പറമ്പില്‍ ആസിയയെ പന്നി ആക്രമിച്ചിരുന്നു.ഭക്ഷണം കഴിക്കാനായി പോകുമ്പോള്‍ പന്നിയിടിച്ചിട്ട ഇവരെ നാട്ടുകാരാണ് രക്ഷിച്ചത്. ഇവര്‍ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.തിങ്കളാഴ്ച രാത്രി ഏഴോടെ ഞെട്ടരക്കടവ് റോഡില്‍ ഒന്നാം മൈലില്‍ ബൈക്കിന് കുറുകെ പന്നിചാടി വള്ളുവമ്പുഴ സ്വദേശി സിറില്‍ ബാബുവിനും ഭാര്യ അനിലയ്ക്കും പരിക്കേറ്റിരുന്നു.
നഗരഗ്രാമവ്യത്യാസമില്ലാതെ കാട്ടുപന്നിശല്യം രൂക്ഷമാകുന്ന സ്ഥിതിയാണ്. കുമരം പുത്തൂര്‍ പഞ്ചായത്തിലെ ചങ്ങലീരി മോതിക്കല്‍,കുളപ്പാടം, മൈലാംപാടം മേഖലക ളിലാണ് കാട്ടുപന്നിശല്യം കൂടുതലുള്ളത്.ജനവാസമേഖലകളില്‍ രാപകല്‍ ഭേദമില്ലാ തെ പന്നിക്കൂട്ടം വിഹരിക്കുന്നത് കാല്‍നടയാത്രക്കാര്‍ക്കും വാഹനയാത്രക്കാര്‍ക്കും ഒരുപോലെ ഭീഷണിയാണ്.
ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന കാട്ടുപന്നികളെ അമര്‍ച്ച ചെയ്യണ മെന്ന ആവശ്യം നാളുകളായി ശക്തമാണ്. ഈസാഹചര്യത്തില്‍ കാട്ടുപന്നികളെ വെടി വെച്ചുകൊല്ലാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചിട്ടുള്ളതായി ഗ്രാമപഞ്ചായ ത്ത് അധികൃതര്‍ അറിയിച്ചു.കഴിഞ്ഞവര്‍ഷം ഫെബ്രുവരില്‍ രണ്ട് തവണകളായി പഞ്ചായത്തില്‍ 27 കാട്ടുപന്നികളെ വെടിവെച്ച് കൊന്നിരുന്നു.
