മണ്ണാര്‍ക്കാട്:എം.ഇ.എസ്. കല്ലടി (ഓട്ടോണമസ്) കോളജില്‍ മെസ്കോണ്‍ അന്താരാഷ്ട്ര സമ്മേളനത്തിന്റെ മൂന്നാമത് എഡിഷന് ജനുവരി 30,31 തിയതികളില്‍ നടക്കും. മികവു റ്റതും സുസ്ഥിരവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ഒരു ലോകത്തിനായി അറി വുകളെ കോര്‍ത്തിണക്കുകയെന്ന പ്രമേയത്തിലാണ് ഈ വര്‍ഷം ദ്വിദിന അന്തര്‍ദേശീ യ സെമിനാര്‍ നടക്കുന്നതെന്ന് കോളജ് പ്രിന്‍സിപ്പല്‍ ഡോ.പി.എം ജാസ്മിന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
വിവിധ സെഷനുകളിലായി ഇരുന്നൂറ് പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. മുപ്പതോളം വിദേശപ്രതിനിധികളും പങ്കെടുക്കും.ഫിലിപ്പീന്‍സിലെ ഗോള്ഡന്സ്റ്റേറ്റ് കോളജ് സി.ഇ.ഒ. ഡോ.വറാന്.എ മാനിലേ സമ്മേളനം ഉദ്ഘാടനം ചെയ്യും.പ്രിന്‍സിപ്പല്‍ ഡോ.പി.എം ജാസ്മിന് അധ്യക്ഷയാകും. കല്ലടി കോളജ് ഓട്ടോണമസ് ഗവേണിങ് കൗണ്‍സില്‍ ചെയര്‍പേഴ്സണ്‍ ഡോ.കെ.പി വിനോദ്കുമാര്‍, മാനേജ്മെന്റ് കമ്മിറ്റി ചെയര്മാന് കെ.സി.കെ സയ്യിദ് അലി, മലേഷ്യയിലെ സര്‍വകലാശാല ടെക്നോളജി മാറ കവാങന് കെദാഹ് ക്യാംപസ്, നേപ്പാളിലെ ലുംബിനി മെഡിക്കല്‍ കോളജ്, ശ്രീലങ്കയിലെ കെലാനിയ സര്‍വകലാശാല എന്നീ വിദേശ സര്‍വകലാശകളിലെ അക്കാദമിക് വിദഗ്ദ്ധര്‍, കേരള കലാമണ്ഡലം സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.ബി അനന്തകൃഷ്ണന് തുടങ്ങിയ പ്രമുഖര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
സമാപന സമ്മേളനം 31ന് ഉച്ചകഴിഞ്ഞ് ശ്രീലങ്കയിലെ കെലാനിയ യൂണിവേഴ്സിറ്റി പ്രൊഫ. നടേശ ശര്‍മ്മിളി ഗുണവര്‍ദ്ധന ഉദ്ഘാടനം ചെയ്യുമെന്നും കോളജ് ഭാരവാഹികള്‍ അറിയിച്ചു.വാര്‍ത്താ സമ്മേളനത്തില്‍ വൈസ് പ്രിന്‍സിപ്പല്‍ ഡോ.ടി.കെ ജലീല്‍, മെസ്കോണ്‍ കോര്‍ഡിനേറ്റര്‍ ഡോ.വി.കെ നസിയ, മീഡിയ കണ്‍വീനര്‍ ഡോ. സൈനുല്‍ ആബിദ് എന്നിവര്‍ പങ്കെടുത്തു.
