തച്ചനാട്ടുകര: തേനേഴി ശങ്കരന് നമ്പൂതിരിപ്പാടിന്റെ സ്മരണാര്‍ഥം കുണ്ടൂര്‍ക്കുന്ന് സ്കൂള്‍ ആദരാഭിഹവം സംഘാടകസമിതി ഏര്‍പ്പെടുത്തിയ പ്രഥമ തേനേഴി സ്മൃതി പുരസ്കാരം അഷ്ടവൈദ്യന്‍ ഡോ.പുലാമന്തോള്‍ ശങ്കരന് മൂസിന്. ആയുര്‍വേദ മേഖ ലയിലെ സംഭാവനകളെ മുന്‍നിര്‍ത്തിയാണ് പുരസ്കാരം.അഷ്ടവൈദ്യ കുടുംബാംഗ മായ പുലാമന്തോള്‍ ആര്യന് മൂസിന്റെയും പുല്ലാനിക്കാട് പാര്‍വതി അന്തര്‍ജനത്തി ന്റെയും മകനായി ജനിച്ച ഡോ.ശങ്കരന് മൂസ് കായചികിത്സ, ബാലരോഗ, ശല്യതന്ത്ര, രസായനചികിത്സ എന്നിവയില്‍ പ്രാവീണ്യം നേടിയിട്ടുണ്ട്.ശ്രീരുദ്രധന്വന്തരി ആയുര്‍വേദാശുപത്രിയിലെ ചികിത്സകനാണ്.26ന് സ്കൂളില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരം സമര്‍പ്പിക്കും.
