അഗളി: അട്ടപ്പാടി പാടവയല്‍ വനമേഖലയില്‍ എക്സൈസ് സംഘം നടത്തിയ പരി ശോധനയില്‍ കഞ്ചാവ് തോട്ടം കണ്ടെത്തി നശിപ്പിച്ചു. കുറുക്കത്തിക്കല്‍ വനപ്രദേശ ത്തെ പഞ്ചക്കാട്ടില്‍ നിന്നാണ് ഉടമസ്ഥനില്ലാത്ത നിലയില്‍ 17 കഞ്ചാവ് ചെടികള്‍ കണ്ടെടുത്തത്. വിവിധ അളവുകളില്‍ വളര്‍ന്ന നിലയിലായിരുന്നു ഇവ. അഗളി എക്സൈസ് റേഞ്ച് പ്രിവന്റീവ് ഓഫീസര്‍ ജെ.ആര്. അജിത്തിന്റെ നേതൃത്വത്തിലു ള്ള സംഘമാണ് പരിശോധന നടത്തിയത്. സംഭവത്തില്‍ എന്‍.ഡി.പി.എസ് നിയമ പ്രകാരം കേസെടുത്തു. ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ ചന്ദ്രന്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ രങ്കന്, പ്രദീപ്, ലക്ഷ്മണന് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
