മണ്ണാര്‍ക്കാട്: കെ.എസ്.ആര്.ടി.സി. മണ്ണാര്‍ക്കാട് യൂണിറ്റ് ഡ്രൈവേഴ്സ് ദിനം ആചരിച്ചു.മികച്ച ഡ്രൈവര്‍മാരെ ആദരിച്ചു.ഡിപ്പോ അങ്കണത്തില്‍ നടന്ന ചടങ്ങ് അസി.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ റഫീഖ് ഉദ്ഘാടനം ചെയ്തു.യൂണിറ്റിലെ മികച്ച ഡ്രൈവര്‍മാരായി തിരഞ്ഞെടുക്കപ്പെട്ട കെ.രാജന്, ടി.എം ഖാദര്‍, കെ.പി ശശി എന്നിവര്‍ക്ക് പുരസ്കാരങ്ങളും സമ്മാനിച്ചു. അസി.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ വി.വിനോദ്കുമാര്‍, കെ.പ്രകാശ്, പ്രിയ, എം.സി കൃഷ്ണകുമാര്‍, എസ്.ജയകുമാര്‍, കെ.എം അനില്‍, കെ.ശറഫുദ്ധീന്‍, ഷിന്റോ കുര്യന് എന്നിവര്‍ സംസാരിച്ചു.
